Listen live radio

ബത്തേരിയിലും, അഞ്ചാംമൈലിലും അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി

after post image
0

- Advertisement -

 

ബത്തേരി : മാനന്തവാടി അഞ്ചാംമൈലിലും സുല്‍ത്താന്‍ ബത്തേരിയിലും അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റുകല്‍ പിടികൂടി. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശാം കഴിഞ്ഞതിന് പിന്നാലെയാണ് കിറ്റുകള്‍ പിടികൂടിയ സംഭവം ഉണ്ടായത്.ബത്തേരിയിലെ മൊത്ത വിതരണ സ്ഥാപനത്തില്‍ നിന്നാണ് അവശ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ പിടികൂടിയത്. 1500ഓളം കിറ്റുകളാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കിറ്റുകള്‍ കണ്ടെത്തിയത്. പിക്ക് അപ്പ് ജീപ്പില്‍ കയറ്റി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. എവിടേക്ക് നല്‍കാനുള്ളതാണെന്ന് അറിയില്ലെന്നാണ് കിറ്റുകള്‍ കയറ്റിയ പിക്ക് അപ്പ് ജീപ്പിലെ ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ബിസ്‌ക്കറ്റുകള്‍, ചായപ്പൊടി ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ പ്ലാസ്റ്റിക് കവറുകളിലാക്കി കെട്ടിവെച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്.

കെല്ലൂര്‍ അഞ്ചാംമൈലിലെ സൂപ്പര്‍ മാര്‍ക്കറ്റ് ഗോഡൗണില്‍ നിന്നും ഭക്ഷ്യക്കിറ്റുകള്‍ കയറ്റിപ്പോവാനുള്ള ശ്രമത്തിനിടെയാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞത്. എല്‍.ഡി.എഫ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. തോല്‍വി ഭയത്താല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ സ്വാധീനിക്കാനായി കോളനികള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്യാനാണ് കിറ്റുകള്‍ ഒരുക്കിയതെന്ന് ഇരുവിഭാഗവും ആരോപിച്ചു. കുറച്ച് കിറ്റുകള്‍ വിതരണം ചെയ്തതായും, ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രന്റെ അറിവോടെയാണ് സംഭവമെന്നും നടപടി സ്വീകരിക്കണമെന്നും ഇടത്, വലത് മുന്നണി നേതാക്കള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.