Listen live radio

സ്വർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

after post image
0

- Advertisement -

തിരുവനന്തപുരം: ഒരാൾ കൂടി അറസ്റ്റിൽ. തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.മഞ്ചേരി സ്വദേശി ഹംസത് അബ്ദുൾ സലാം ആണ് അറസ്റ്റിലായത്. കസ്റ്റംസ് ആണ് ഹംസതിനെ അറസ്റ്റ് ചെയതത്. അതേസമയം പ്രതികള്‍ക്കെതിരെ (സ്വപ്നക്കും സന്ദീപിനുമെതിരെ) കസ്റ്റംസ് കൊഫെപോസ ചുമത്തും. കേസിലെ മുഖ്യപ്രതികളായ സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെയാണ് കൊഫെപോസ ചുമത്തുക. ഇത് സംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകും. അതേസമയം, ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനും നീക്കമുണ്ട്. ഇത് സംബന്ധിച്ച അപേക്ഷ സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിക്കും. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് കൊഫെപോസ നിയമപ്രകാരം നടപടികള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.

Leave A Reply

Your email address will not be published.