Listen live radio

സ്വപ്നക്കും കൂട്ടര്‍ക്കും തീവ്രവാദ ബന്ധമുണ്ടോ ?; നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎ കണ്ടെത്തിയെന്ന് സൂചന

after post image
0

- Advertisement -

തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. നയതന്ത്രബാഗ് മറയാക്കി സ്വര്‍ണം കടത്തിയ കേസില്‍ അന്വേഷണം തീവ്രവാദ ബന്ധത്തിലേക്കും നീളുന്നു. കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ എന്‍ഐഎ ഇതിനോടകം കണ്ടെത്തി കഴിഞ്ഞുവെന്നാണ് സൂചന. ടെലിഗ്രാം വഴിയാണ് സ്വപ്നയും, സരിത്തും, സന്ദീപും, റമീസും അടങ്ങുന്ന സംഘം ആശയവിനിമയം നടത്തിയിരുന്നത്. നിലവില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സരിത്തിന്റെയും, സ്വപ്നയുടെയും ബാഗുകളില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തി. തീവ്രവാദ ബന്ധമുള്‍പ്പെടെ കള്ളക്കടത്തിന്റെ പ്രയോജനം പറ്റിയവരെയും കണ്ടെത്തേണ്ടതുണ്ട്.
സ്വപ്നയുടെയും, സരിത്തിന്റെയും കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് എന്‍ഐഎയുടെ നിര്‍ണായക വെളിപ്പെടുത്തലുകള്‍. അതേസമയം പ്രതികള്‍ക്കെതിരെ കസ്റ്റംസ് കൊഫെപോസ ചുമത്തും. കേസിലെ മുഖ്യപ്രതികളായ സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവര്‍ക്കെതിരെയാണ് കൊഫെപോസ ചുമത്തുക. ഇത് സംബന്ധിച്ച നടപടി ഉടന്‍ ഉണ്ടാകും. അതേസമയം, ഫൈസല്‍ ഫരീദിനും റബിന്‍സിനുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാനും നീക്കമുണ്ട്. ഇത് സംബന്ധിച്ച അപേക്ഷ സാമ്പത്തിക കുറ്റവിചാരണ കോടതിയില്‍ സമര്‍പ്പിക്കും. കേന്ദ്ര ധനകാര്യമന്ത്രാലയമാണ് കൊഫെപോസ നിയമപ്രകാരം നടപടികള്‍ക്ക് നിര്‍ദേശം നല്‍കുന്നത്.

Leave A Reply

Your email address will not be published.