Listen live radio

വാളാട് പ്രദേശത്തേക്ക് അടിയന്തരമായി മെഡിക്കൽ സംഘത്തെ അയക്കണം- പികെ ജയലക്ഷ്മി

after post image
0

- Advertisement -

മാനന്തവാടി: വാളാട് പ്രദേശത്ത് അനുദിനം കോവിഡ് രോഗികളുടെ എണ്ണവും വൈറസ് വാഹകരുടെ എണ്ണവും വർദ്ധിക്കുന്ന സാഹചര്യത്തിൽ തവിഞ്ഞാൽ പഞ്ചായത്തിലേക്ക് അടിയന്തരമായി മെഡിക്കൽ സംഘത്തെ അയക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. ജനങ്ങൾ ഒന്നടങ്കം ആശങ്കയിലാണ്. വൈറസ് വ്യാപനം 10 ദിവസം പിന്നിട്ടതിനാൽ സമ്പർക്കം ഉള്ള പലരും ഭീതി അകറ്റുന്നതിന് പരിശോധന നടത്തണമെന്ന ആവശ്യം ഉയർത്തുന്നുണ്ട്.
സാമൂഹിക അകലം പാലിച്ചും കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ അത്യാവശ്യമല്ലങ്കിൽ വീടിന് പുറത്ത് പോകാതെ വീട്ടിൽ കഴിയണം.
വലിയ ക്ലസ്റ്റർ ആവാതിരിക്കാൻ പുറത്തേക്ക് രോഗവ്യാപനം ഉണ്ടാകാതിരിക്കാനും ആരോഗ്യ വകുപ്പിൻറെ പ്രവർത്തനങ്ങളോട് ജനങ്ങൾ സഹകരിക്കണം. കഴിഞ്ഞ ദിവസങ്ങളിൽ ആൻറിജൻ പരിശോധനയ്ക്ക് വിധേയമാക്കിയവരിൽ ഏറെപ്പേർക്കും കൊറോണ വൈറസ് ശരീരത്തിൽ ഉണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇനിയും കൂടുതൽ പരിശോധനകൾ ആവശ്യമാണ് .എന്നാൽ വേണ്ടത്ര ജീവനക്കാർ പ്രദേശത്ത് ഇല്ലെന്നാണ് അറിയുന്നത് . ഈ പ്രശ്നം പരിഹരിക്കാൻ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘത്തെ വാളാട് അയയ്ക്കണം.

Leave A Reply

Your email address will not be published.