Listen live radio

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് 5 മുതല്‍

after post image
0

- Advertisement -

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഓണത്തിന് മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സൗജന്യകിറ്റിന്റെ വിതരണം ആഗസ്റ്റ് അഞ്ച് മുതല്‍ തുടങ്ങും. 11 അവശ്യ സാധനങ്ങള്‍ അടങ്ങിയതാണ് സൗജന്യ ഓണക്കിറ്റ്. അഞ്ചാം തീയതിയ്ക്ക് മുന്നോടിയായി സാധനങ്ങള്‍ പായ്ക്ക് ചെയ്ത് തയ്യാറാക്കാന്‍ ഭക്ഷ്യപൊതു വിതരണ വകുപ്പ് സിവില്‍ സപ്ളൈസ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
എഎവൈ,മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് (മഞ്ഞ,പിങ്ക് കാര്‍ഡുകള്‍) 5 മുതല്‍ 15 വരേയും മുന്‍ഗണനേതര സബ്സിഡി വിഭാഗത്തില്‍ (നീല) പെട്ടവര്‍ക്ക് 16 മുതല്‍ 20 വരേയും മുന്‍ഗണനേതര നോണ്‍ സബ്സിഡി വിഭാഗത്തിലുള്ളവര്‍ക്ക് (വെള്ള) 21 മുതല്‍ 25 വരേയുമാണ് കിറ്റ് വിതരണം ചെയ്യുക.

Leave A Reply

Your email address will not be published.