Listen live radio

റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലെത്തിയതിന് പിന്നാലെ സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി രാഹുല്‍

after post image
0

- Advertisement -

ഡല്‍ഹി: ഫ്രാ​ൻ​സി​ൽ​നി​ന്ന് റ​ഫാ​ൽ യു​ദ്ധ വി​മാ​ന​ങ്ങ​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തി​നു പി​ന്നാ​ലെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രെ ചോ​ദ്യ​ങ്ങ​ളു​മാ​യി രാ​ഹു​ൽ ഗാ​ന്ധി. റഫാല്‍ സ്വന്തമാക്കിയതിന് വ്യോമസേനയെ അഭിനന്ദിച്ചുകൊണ്ടാണ് രാഹുല്‍ ട്വിറ്ററിലൂടെ ചോദ്യങ്ങളുയര്‍ത്തിയത്. ‘റഫാലില്‍ ഇന്ത്യന്‍ വ്യോമസേനക്ക് അഭിനന്ദനങ്ങള്‍. അതേ സമയം ഉത്തരങ്ങള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയുമോ എന്ന് കുറിച്ചാണ് അദ്ദേഹം മൂന്നു ചോദ്യങ്ങള്‍ ഉന്നയിക്കുന്നത്‌.
[twitter name=”name”]


ഓ​രോ വി​മാ​ന​ത്തി​നും 526 കോ​ടി രൂ​പ​യ്ക്ക് പ​ക​രം 1,670 കോ​ടി രൂ​പ ചെ​ല​വാ​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്നാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​ധാ​ന ചോ​ദ്യം. 126ന് ​പ​ക​രം 36 വി​മാ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത് എ​ന്തു​കൊ​ണ്ടെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. എ​ച്ച്.എ​.എ​ല്ലി​ന് പ​ക​രം അ​നി​ൽ അം​ബാ​നി​ക്ക് 30,000 കോ​ടി​യു​ടെ ക​രാ​ർ ന​ൽ​കി​യ​ത് എ​ന്തു​കൊ​ണ്ടെ​ന്നും രാ​ഹു​ൽ ട്വീ​റ്റ​റി​ലൂ​ടെ കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ചോ​ദി​ച്ചു.​
കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചരണായുധം റഫാല്‍ ഇടപാട് സംബന്ധിച്ചായിരുന്നു. കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തിരുന്നു.

Leave A Reply

Your email address will not be published.