Listen live radio

പ്രളയ ഭീഷണി: കോളനികളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു

after post image
0

- Advertisement -

കല്‍പ്പറ്റ: കാലവർഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തിൽ പ്രളയ ഭീഷണി നേരിടുന്ന കോളനികളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. വൈത്തിരി താലൂക്കിൽ കോട്ടത്തറ പഞ്ചായത്തിലെ വൈശ്യൻ കോളനിയിൽ 109 പേരെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയത്. വെങ്ങപ്പള്ളി പഞ്ചായത്തിലെ ചാമുണ്ടൻ കോളനിയിലെ 42 പേരെയും, വെള്ളരിമല പുഞ്ചിരിവട്ടം കോളനിയിലെ 19 പേരെയും വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മാനന്തവാടി താലൂക്കിലെ തിരുനെല്ലി പഞ്ചായത്തിൽ തിട്ടറ കോളനിയിലെ 30 പേരെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.