മാനന്തവാടി: ബത്തേരി രൂപതയുടെ സാമൂഹിക വിഭാഗമായ ശ്രേയസിന്റെ മാനന്തവാടി മേഖലയുടെ ആഭിമുഖ്യത്തിൽ മാനന്തവാടി മുനിസിപ്പാലിറ്റിയുടെയും ശ്രേയസ് കുടുംബത്തിലെയും ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി മാനന്തവാടി ശ്രേയസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡേവിഡ് ആലിങ്കൽ അധ്യക്ഷത വഹിച്ചു മാനന്തവാടി മുൻസിപ്പാലിറ്റി ചെയർമാൻ ശ്രീ ജേക്കബ് സെബാസ്റ്റ്യൻ ” നമ്മുടെ ഭക്ഷണം നമ്മുടെ വീട്ടുമുറ്റത്ത് “എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ ജനപ്രതിനിധികളെയും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ ഡേവിഡ് ആലിങ്കൻ ശ്രേയസ് മേഖല ഡയറക്ടർ ഫാദർ തോമസ് തുണ്ടിയിൽ ശ്രേയസ് കാട്ടിക്കുളം യൂണിറ്റ് ഡയറക്ടർ ഫാദർ ജോൺ പനച്ചി പറമ്പിൽ ചെരൂർ യൂണിറ്റ് ഡയറക്ടർ ഫാദർ വർഗീസ് ചുരകുഴി തരിയോട് യൂണിറ്റ് ഡയറക്ടർ ഫാദർ റോയി വലിയപറമ്പിൽ ശ്രേയസ് മാനന്തവാടി മേഖല പ്രോഗ്രാം ഓഫീസർ ശ്രീമതി പ്രമീള വിജയൻ മാനന്തവാടി മേഖല പ്രോഗ്രാം കോഡിനേറ്റർ ശ്രീമതിസ്നേഹ ജോസഫ് എന്നിവർ അനുമോദിച്ചു മാനന്തവാടി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സൺ അഡ്വക്കറ്റ് ശ്രീമതി സിന്ധു സെബാസ്റ്റ്യൻ ഫാദർ ജോൺ പനച്ചി പറമ്പിൽ ഫാദർ വർഗീസ് ചുരക്കുഴി ഫാദർ റോയി വലിയ പറമ്പിൽ ശ്രീമതി പ്രമീള വിജയൻ എന്നിവർ സംസാരിച്ചു ശ്രേയസ് മേഖല ഡയറക്ടർ മേഖല പ്രവർത്തകർ യൂണിറ്റ് പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി














