കൽപ്പറ്റ: പാതിവില സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകൾക്ക് നഷ്ടപ്പെട്ട പണം തിരികെ നൽകാനും തട്ടിപ്പിന് കൂട്ട് നിന്ന സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദ് ചെയ്യുക എന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി കലക്ട്രേറ്റ് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന ആക്ഷൻ കൗൺസിൽ കോർഡിനേറ്റർ അഡ്വ ബേസിൽ ജോൺ ഇടുക്കി ഉദ്ഘാടനം ചെയ്തു. തട്ടിപ്പിലൂടെ പങ്ക് പറ്റിയ ജന പ്രതിനിധികളുടെയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെയും മൗനം കേരളത്തിലെ ഇരകളോടുള്ള വഞ്ചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി ഇരകളോട് നീതി പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നൂറ് കണക്കിന് ഇരകൾ പങ്കെടുത്ത കലക്ടറേറ്റ് മാർചിൽ പാർട്ടി സംസ്ഥാന വൈ. പ്രസിഡണ്ട് അജി കൊളോണിയ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ഡോ എ ടി സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് മാസ് പെറ്റീഷൻ നൽകുകയും ഇരകൾക്ക് നീതി ഉറപ്പ് വരുത്താൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലാ, മണ്ഡലം ഭാരവാഹികളായ പോൾസൺ കെ.എം, റഫീക്ക് കമ്പളക്കാട്, ലിയോ മാത്യു, ജയിംസ് കൊമ്മയാട്, ഷെറിൻ റോയ്,സൽമാൻ എൻ റിപ്പൺ, തുടങ്ങിയ പ്രവർത്തകർ നേതൃത്വം നൽകി.














