വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്തും സർക്കാർ ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെന്ററും ആയുഷ് ഗ്രാമം പദ്ധതിയും സംയുക്തമായി മഴുവന്നൂർ മാനിക്കഴനി ഉന്നതിയിൽ വച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ നാസർ സവാൻ നിർവഹിച്ചു. ആയുഷ്ഗ്രാം സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ. റൈസ് കെ എസ് , അച്ചപ്പൻ, ഫസീല സി എം തുടങ്ങിയവർ സംസാരിച്ചു. അശ്വതി വി, ബാബു എം എം, ഷാജൻ, ബിബിൻ പി എഫ്, കുമാരി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.














