മീനങ്ങാടി: മീനങ്ങാടി 53-ൽ വെച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മണങ്ങുവയൽ കൊന്നക്കോട്ടു വിളയിൽ സൈദലവി (57) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം നടന്നുപോകുന്നതിനിടെ ബുള്ളറ്റ് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.














