Listen live radio

ഇന്ന് വയനാട് ജില്ലയിലെ 12 പേര്‍ക്ക് കൊവിഡ് ;10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 16 പേര്‍ക്ക് രോഗ മുക്തി

after post image
0

- Advertisement -

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ച നടവയല്‍ സ്വദേശി അവറാന്‍ (69) ഉള്‍പ്പെടെ വയനാട് ജില്ലയില്‍ ഇന്ന് (12.08.20) 12 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 16 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 950 ആയി. ഇതില്‍ 646 പേര്‍ രോഗമുക്തരായി. മൂന്നു പേര്‍ മരണപ്പെട്ടു. നിലവില്‍ 301 പേരാണ് ചികിത്സയിലുള്ളത്. 288 പേര്‍ ജില്ലയിലും 13 പേര്‍ ഇതര ജില്ലകളിലും ചികിത്സയില്‍ കഴിയുന്നു.
രോഗം സ്ഥിരീകരിച്ചവര്‍ :
ആഗസ്റ്റ് 11 ന് ബാംഗ്ലൂരില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി (25), ദുബായില്‍ നിന്നെത്തി വിമാന അപകടത്തില്‍പ്പെട്ട് കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ള ചീരാല്‍ സ്വദേശി (35), വാളാട് സ്വദേശി (22), നല്ലൂര്‍നാട് സ്വദേശിയായ ഒരു വയസ്സുള്ള കുട്ടി, മെഡിക്കല്‍ കോളേജില്‍ വെച്ച് മരണപ്പെട്ട നടവയല്‍ സ്വദേശി അവറാന്‍ (69), അദ്ദേഹത്തിന്റെ കൂടെ നിന്ന ബന്ധുക്കളായ രണ്ടുപേര്‍ (40, 60 വയസ്), ചൂരല്‍മല ഉരുള്‍പൊട്ടലില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയ ചൂരല്‍മല സ്വദേശി (37), ലോറി ഡ്രൈവറുടെ സമ്പര്‍ക്കത്തിലുളള പെരിക്കല്ലൂര്‍ സ്വദേശികള്‍ ( 80, 44, 6 വയസ്), നീര്‍വ്വാരം സ്വദേശി (63) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
16 പേര്‍ക്ക് രോഗമുക്തി:
വാളാട് സ്വദേശികളായ 5 പേര്‍ , വെള്ളമുണ്ട സ്വദേശികളായ 2 പേര്‍ , വാളേരി സ്വദേശികളായ 2 പേര്‍, കമ്പളക്കാട്, ബത്തേരി, മാനന്തവാടി, കേണിച്ചിറ, കുപ്പാടിത്തറ, പടിഞ്ഞാറത്തറ, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
189 പേര്‍ കൂടി നിരീക്ഷണത്തില്‍
:
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.08) പുതുതായി നിരീക്ഷണത്തിലായത് 189 പേരാണ്. 272 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 2717 പേര്‍. ഇന്ന് വന്ന 8 പേര്‍ ഉള്‍പ്പെടെ 338 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 341 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 29872 സാമ്പിളുകളില്‍ 28079 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 26982 നെഗറ്റീവും 950 പോസിറ്റീവുമാണ്.

Leave A Reply

Your email address will not be published.