വൈത്തിരി: വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സ്കൂൾ ബസ്സിൽ വെച്ച് തല്ലിയൊടിച്ചു. ‘നീ എന്തിനാടാ ഉറക്കെ സംസാരിക്കുന്നത്’ എന്ന് ചോദിച്ചായിരുന്നു മർദ്ദനമെന്നും, സഹപാഠിയാണ് ആക്രമിച്ചതെന്നും കുട്ടി പറഞ്ഞു.കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. എന്നാൽ വിഷയത്തിൽ കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. സംഭവത്തിന്റെ വ്യക്തമായ തെളിവ് ലഭിക്കേണ്ട സ്കൂൾ ബസ്സിലെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.














