Wayanad

നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസി, ലാഭത്തില്‍ കെഎസ്ഇബി; പൊതു മേഖലാ സ്ഥാപനങ്ങളുടെ ലാഭ നഷ്ടക്കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നഷ്ടത്തില്‍ കെഎസ്ആര്‍ടിസിയും ലാഭത്തില്‍ കെഎസ്ഇബിയും മുന്നില്‍. കേരളത്തിലെ മൊത്തം 132 പൊതുമേലാ സ്ഥാപനങ്ങളില്‍ 63 എണ്ണവും നഷ്ടത്തിലാണ്. 60 എണ്ണം ലാഭത്തിലും 9 എണ്ണം പ്രതിസന്ധിയിലുമാണ്.കഴിഞ്ഞ വര്‍ഷം 56 സ്ഥാപനങ്ങളാണ് ലാഭത്തിലുണ്ടായിരുന്നത്. 32473.96 കോടിയുടെ മൂലധന നിക്ഷേപവും 86793.97 കോടിയുടെ നിക്ഷേപ ആസ്തിയുമാണ് മൊത്തമായുള്ളത്. 1.27ലക്ഷത്തോളം ജീവനക്കാരുണ്ട്.

ലാഭത്തിലുള്ളസ്ഥാപനങ്ങളും അവയുടെ ലാഭവും – കെഎസ്ഇബി-571.22 കോടി, കെഎസ്എഫ്ഇ- 375.50 കോടി, ബിവറേജസ് -127.03, കെഎഫ്‌സി- 98.16, കെഎസ്‌ഐഡിസി-14.57, കേരള മിനറല്‍സ് -48.96, ഫാര്‍മസ്യൂട്ടിക്കല്‍ ലിമിറ്റഡ്-45.27, ടൈറ്റാനിയം-36.46,ലൈവ് സ്റ്റോക്ക് ബോര്‍ഡ്-27.48, റോഡ് ഇന്‍ഫ്രാസ്ട്രക്ടചര്‍ കമ്പനി -19.94.നഷ്ടത്തിലുള്ളസ്ഥാപനങ്ങളും കണക്കും- കെഎസ്ആര്‍ടിസി -1580.38 കോടി, സോഷ്യല്‍ സെക്യുരിറ്റി പെന്‍ഷന്‍ കമ്പനി -669.80 കോടി, വാട്ടര്‍ അതോറിറ്റി-317.64, ബാക്ക് വേര്‍ഡ് ക്ഷേമ ബോര്‍ഡ്-139.27, കേരള ഔട്ടോമൊബൈല്‍സ്- 125.89, സിവില്‍ സപ്‌ളൈസ് കോര്‍പറേഷന്‍ 1-05.38, കാഷ്യു ഡവലപ്‌മെന്റ് കോര്‍പറേഷന്‍ -81.16, പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ടര്‍ ഫിനാന്‍സ് കോര്‍പറേഷന്‍ -76.33, കേരള ടെക്സ്റ്റയില്‍സ് -64.88, മലബാര്‍ സിമന്റ്‌സ് -61.92

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.