Listen live radio

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

after post image
0

- Advertisement -

ആലപ്പുഴ: കായംകുളത്തുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ സിയാദിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍. കോണ്‍ഗ്രസ് കൗണ്‍സിലറായ കാവില്‍ നിസാമാണ് അറസ്റ്റിലായിരിക്കുന്നത്. സിയാദ് വധക്കേസിലെ മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് നിസാമാണെന്ന് പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ നിസാമിന്റെ ബൈക്കിലാണ് മുജീബ് വീട്ടിലേക്ക് തിരിച്ചു പോയതെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു.ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നതറിഞ്ഞിട്ടും ഈ വിവരം പോലീസില്‍ അറിയിക്കാത്തതിനാണ് നിസാമിനെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. മുഖ്യപ്രതികള്‍ വെറ്റ മുജീബ്, വിളക്ക് ഷെഫീഖ് എന്നിവര്‍ ഗുണ്ടാസംഘ നേതാക്കന്‍മാരാണ്.
സിയാദ് കൊല്ലപ്പെടുമ്പോള്‍ സിയാദിനൊപ്പമുണ്ടായിരുന്ന രജീഷിന് നേരെയും ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ മുജീബിനും ഷെഫീഖിനും എതിരെയാണ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സിയാദിന്‍റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും നേരത്തെയുണ്ടായ കുടിപ്പകയും തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ്‌ പൊലീസ് നല്‍കുന്ന സൂചന. എന്നാല്‍ സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു.

Leave A Reply

Your email address will not be published.