Listen live radio

കൊവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ചു…;ബന്ധുക്കളും നാട്ടുകാരും ഒറ്റപ്പെടുത്തി, ഒടുവില്‍ അമ്മയും മക്കളും പുഴയില്‍ ചാടി ആത്മഹത്യ ചെയ്തതു

after post image
0

- Advertisement -

ഹൈദരാബാദ്: കൊവിഡ് ബാധിച്ച്‌ മരിച്ചയാളുടെ ഭാര്യയും മക്കളും ആത്മഹത്യ ചെയ്തു. ആന്ധ്രാപ്രദേശിലെ രാജമുദ്രിയിലാണ് സംഭവം നടന്നത്. 4 ദിവസം മുമ്പ് കൊവിഡ് ബാധിച്ച്‌ മരിച്ച 52 കാരനായ നരസയ്യയുടെ ഭാര്യ പാരിമി സ്‌നൂനിത (50), മകന്‍ നരസയ്യ ഫാനികുമാര്‍ (25), മകള്‍ ലക്ഷ്മി അപര്‍ണ(23) എന്നിവരാണ് ഗോദാവരി നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്.
ഗൃഹനാഥന്റെ മരണം കുടുംബത്തെയാകെ ഒറ്റപ്പെടുത്തുകും ബന്ധുക്കളും സുഹൃത്തുക്കളും അകന്നുനില്‍ക്കുകയും ചെയ്തതാണ് മരണകാരണമെന്ന് പൊലീസ് നിഗമനം. പാലത്തില്‍ നിര്‍ത്തിയിട്ട ഇവരുടെ കാറില്‍ നിന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
വൈറസ് മൂലം കുടുംബം സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടതായും ഇതാണ് അതാമഹത്യയിലേക്ക് നയിച്ചതെന്നും കുറിപ്പില്‍ വ്യകാതമാണ്. മൃതദേഹങ്ങള്‍ക്കായി പുഴയില്‍ തിരച്ചില്‍ നടക്കുന്നുണ്ടെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

Leave A Reply

Your email address will not be published.