Listen live radio

ഗര്‍ഭിണിയായ യുവതിയേയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

after post image
0

- Advertisement -

ആലപ്പുഴ: ഗര്‍ഭിണിയേയും മകനെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പെരിങ്ങോട്ട് നികര്‍ത്തില്‍ വിനോദിന്റെ ഭാര്യ രജിത (30) മകന്‍ വൈഷ്ണവ് (10) എന്നിവരാണ് മരിച്ചത്. രജിത 5 മാസം ഗര്ഭിണിയായിരുന്നു.
രജിതയുടെ മൃതദേഹം ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലും വൈഷ്ണവിന്റത് മൃതദേഹം കട്ടിലിന്റെ കാലില്‍ കെട്ടി തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.വിനോദ് ഇന്നലെ വീട്ടില് ഉണ്ടായിരുന്നില്ല. രാവിലെ ഭര്തൃമാതാവും പിതാവും വാതില് തള്ളിത്തുറന്നു നോക്കിയപ്പോഴാണ് മരിച്ച നിലയില് കണ്ടത്.
കടബാദ്ധ്യത മൂലമാണ് ആത്മഹത്യയെന്നും മകന് തനിച്ചായാല് അവനെ ആരും നോക്കില്ലെന്നും അതിനാല് മരിക്കുന്നു എന്നും എഴുതിയ ആത്മഹത്യകുറിപ്പ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Leave A Reply

Your email address will not be published.