Listen live radio

10 വര്‍ഷത്തിനിടെ 5000 തവണ പീഡിപ്പിക്കപ്പെട്ടു; രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ യുവതിയുടെ പരാതി

after post image
0

- Advertisement -

ഹൈദരാബാദ്: പത്ത് വര്‍ഷം പീഡനത്തിനിരയായെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ പരാതി. ഇക്കാലയളവില്‍ താന്‍ 5000ത്തോളം തവണ പീഡിപ്പിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി 25കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഇടത് വിദ്യാര്‍ത്ഥി നേതാക്കള്‍ ഉള്‍പ്പെടെ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് യുവതി ദൈര്‍ഘ്യമേറിയ പരാതി നല്‍കിയിരിക്കുന്നത്. ഹൈദരാബാദിലാണ് സംഭവം ഞെട്ടിക്കുന്ന ഈ സംഭവം ഉണ്ടായിരിക്കുന്42 പേജുകളുള്ള പരാതിയില്‍ 143 പേര്‍ക്കെതിരെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെ തന്നെ പീഡിപ്പിച്ചതായാണ് യുവതി പറയുന്നത്.
2009ല്‍ താന്‍ വിവാഹിതയായെന്നും എന്നാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ തന്നെ നിരവധി തവണ പീഡിപ്പിച്ചെന്നുമാണ് യുവതി പരാതിയില്‍ ആദ്യം തന്നെ ചൂണ്ടിക്കാട്ടുന്നത്. തുടര്‍ന്ന് 2010ല്‍ വിവാഹമോചനം നേടുകയും തുടര്‍ പഠനത്തിനായി ഒരു കോളേജില്‍ അഡ്മിഷന്‍ നേടുകയും ചെയ്തു. എന്നാല്‍, അവിടെ നിന്നും യുവതിക്ക് സമാനമായ അനുഭവങ്ങള്‍ തന്നെയാണ് ഉണ്ടായത്. 100ലധികം ആളുകള്‍ വിവിധയിടങ്ങളില്‍ നിന്നായി തന്നെ 5,000ത്തോളം തവണ പീഡിപ്പിച്ചെന്ന് യുവതി ആരോപിച്ചു. ഇതിനിടെ നിരവധി തവണ ഗര്‍ഭഛിദ്രത്തിന് വിധേയയായി.
നിരവധി തവണ തന്നെ ഉപയോഗിച്ച്‌ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. നഗ്നയാക്കി നൃത്തം ചെയ്യിച്ചു, സിഗരറ്റ് ഉപയോഗിച്ച്‌ പൊള്ളലേല്‍പ്പിച്ചെന്നും യുവതി പരാതിപ്പെട്ടു. തന്നെ പീഡിപ്പിച്ചവര്‍ ഉള്‍പ്പെടുന്ന വലിയ ഒരു സെക്‌സ് റാക്കറ്റ് തന്നെ ഉണ്ടെന്നാണ് യുവതി പറയുന്നത്. തന്നേപ്പോലെ തന്നെ നിരവധി പെണ്‍കുട്ടികള്‍ ഇത്തരം ക്രൂരതയ്ക്ക് ഇരയാക്കപ്പെടുന്നുണ്ട്. എന്നാല്‍ ഭയം കാരണമാണ് ഇത്രയും കാലമായിട്ടും താന്‍ ഇക്കാര്യങ്ങളൊന്നും പുറത്ത് പറയാഞ്ഞത് എന്നും യുവതി പറഞ്ഞു. സംഭവത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
നിരവധി ആളുകളുടെ പേരുകളാണ് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. നിരവധി ഇടത് വിദ്യാര്‍ത്ഥി നേതാക്കളുടെ പേര് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ ജ്വല്ലറി ഉടമകള്‍, ചലച്ചിത്ര ലോകത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നിവരുടെ പേരും പരാതിയില്‍ പറയുന്നുണ്ട്. ബംഗളൂരുവില്‍ നിന്നും അമേരിക്കയില്‍ നിന്നും ഉള്ളവരുടെ പേര് പോലും പരാതിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്ന് പോലീസ് അറിയിച്ചു. പരിശോധന ഫലം വന്ന ശേഷമേ ആരോപണങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പ്രതികരിക്കാനാകൂ എന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376(2), 509, 354, 354(എ), 354(ബി), 354(സി) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.