Listen live radio
കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയ തുടരും; പുതിയ അധ്യക്ഷന്‍ ആറു മാസത്തിനുള്ളില്‍
ഡല്‍ഹി: സോണിയ ഗാന്ധി കോണ്‍ഗ്രസ് താല്‍ക്കാലിക പ്രസിഡന്റായി തുടരും. അടുത്ത ആറു മാസത്തനുള്ളില്‍ പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനും തീരുമാനം. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ് അധ്യക്ഷ സ്ഥാനത്ത് സോണിയ ഗാന്ധി തുടരാന്‍ ആവശ്യപ്പെട്ട് യോഗത്തില്‍ പ്രമേയം അവതരിപ്പിക്കുകയും അംഗീകരിക്കുകയുമായിരുന്നു. സോണിയ ഗാന്ധിയുടെ ആവശ്യപ്രകാരം പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ പാര്‍ട്ടി ആറുമാസത്തെ സമയപരിധി നിശ്ചയിച്ചു.
പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ കൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഏഴു മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കു ശേഷം തീരുമാനമാകാതെ പിരിയുകയായിരുന്നു. ഇടക്കാല നേതൃപദവി ഒഴിയാന്‍ ഒരുക്കമാണെന്നും സോണിയ അറിയിച്ചിട്ടും പാര്‍ട്ടിക്ക് പുതിയ നേതാവിനെ കണ്ടെത്താനായില്ല.
പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്നും ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാള്‍ പ്രസിഡന്റാകണമെന്നും ചൂണ്ടിക്കാട്ടി 23 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഒപ്പിട്ട കത്ത് കഴിഞ്ഞ ദിവസം സോണിയയ്ക്കു നല്‍കിയിരുന്നു. ഇതിനു പിന്നാലെ സോണിയ രാജി സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു നേതാവിനെ തെരഞ്ഞെടുക്കാന്‍ യോഗത്തില്‍ സാധിച്ചില്ല.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനുശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനുശേഷം സോണിയ ഇടക്കാല പ്രസിഡ ന്റായി ചുമതലയേല്‍ക്കുകയായിരുന്നു. രാഹുല്‍ പദവി ഒഴിഞ്ഞതിനും സോണിയ ഇടക്കാല അധ്യക്ഷപദവി ഏറ്റെടുക്കുന്നതിനും ഇടയില്‍ എഐസിസി നേതൃ ത്വത്തില്‍നിന്ന് ഒന്നിലധികം പേരുകള്‍ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിരുന്നു.