Listen live radio

പരിഷ്‌കാരവുമായി മുന്നോട്ട്; നാളെ മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തും

after post image
0

- Advertisement -

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുറച്ച് ഗതാഗതവകുപ്പ്. സ്ലോട്ട് ലഭിച്ചവര്‍ കൃത്യമായി ഹാജരാകണമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തീയതി ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം നിലക്ക് വാഹനവുമായി എത്താന്‍ നിര്‍ദേശം. പ്രതിഷേധങ്ങള്‍ക്കിടയിലും ആളുകള്‍ ടെസ്റ്റ് നിര്‍ത്തിപോകുന്നുണ്ടെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.ടെസ്റ്റ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമികള്‍ സജ്ജമാക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശം. പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആര്‍ടിഓമാര്‍ക്ക് നിര്‍ദേശം. ടെസ്റ്റ് നടത്തുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും നിര്‍ദേശം. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം.പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം.

Leave A Reply

Your email address will not be published.