Listen live radio

രാജ്യത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും പ്രതിദിന കൊവിഡ് പരിശോധന 9 ലക്ഷത്തിലധികം; ആകെ പരിശോധനകള്‍ 4 കോടിയോട് അടുക്കുന്നു

after post image
0

- Advertisement -

ഡല്‍ഹി: കേന്ദ്രഗവണ്‍മെന്റിന്റെ ”ടെസ്റ്റ്, ട്രാക്ക്, ട്രീറ്റ്” നയത്തിന്റെ ഭാഗമായി തുടര്‍ച്ചയായ രണ്ടാം ദിവസവും ഇന്ത്യയില്‍ പ്രതിദിന കോവിഡ് -19 സാമ്പിള്‍ പരിശോധന 9 ലക്ഷത്തിലേറെയായി. ദിനംപ്രതി 10 ലക്ഷം ടെസ്റ്റുകള്‍ നടത്താനുള്ള ശേഷി ഇന്ത്യ ഇതിനകം കൈവരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആകെ 9,01,338 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ രാജ്യത്തെ ആകെ പരിശോധനകള്‍ 4 കോടിയോടടുക്കുന്നു. നിലവില്‍ 3,94,77,848 ടെസ്റ്റുകളാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 1 കോടിയിലധികം സാമ്പിളുകളാണ് പരിശോധിച്ചത്. ദശലക്ഷത്തിലെ പരിശോധനകള്‍ 28,607 ആയി വര്‍ധിച്ചു.
രാജ്യത്തിന്ന് 1564 ലാബുകളാണുള്ളത്. സര്‍ക്കാര്‍ മേഖലയില്‍ 998 ലാബുകളും സ്വകാര്യമേഖലയില്‍ 566ഉം.
വിവിധ പരിശോധനാ ലാബുകളുടെ ക്രമം ഇനി പറയുന്നു:
തത്സമയ ആര്‍ടി പിസിആര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 801 (സര്‍ക്കാര്‍: 461 + സ്വകാര്യമേഖല: 340)
ട്രൂനാറ്റ് അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 643 (സര്‍ക്കാര്‍: 503 + സ്വകാര്യമേഖല: 140
സി.ബി.എന്‍.എ.എ.ടി. അടിസ്ഥാനമാക്കിയുള്ള പരിശോധനാ ലാബുകള്‍: 120 (സര്‍ക്കാര്‍: 34 + സ്വകാര്യമേഖല: 86)

Leave A Reply

Your email address will not be published.