Listen live radio

തെരുവില്‍ ഉറങ്ങിക്കിടന്ന സ്ത്രീയെ കൊലപ്പെടുത്തി; മൃതദേഹം ലൈംഗികമായി ഉപയോഗിച്ചയാളെ തിരഞ്ഞ് പൊലീസ്

after post image
0

- Advertisement -

ബംഗളൂരു: തെരുവോരത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ലൈംഗികമായി ഉപയോഗിച്ച ആളെ തിരഞ്ഞ് പൊലീസ്. കര്‍ണാടകയിലെ ഹസനില്‍ അരങ്ങേറിയ ഈ നിഷ്ഠൂര ദൃശ്യങ്ങള്‍ മുഴുവന്‍ സമീപത്തെ സിസിറ്റിവിയില്‍ പതിഞ്ഞിട്ടുണ്ട്. ആഗസ്റ്റ് 26നാണ് സംഭവം.
ഒരു കടയ്ക്കു മുന്നിലായി രണ്ട് പേര്‍ ഉറങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം. രാത്രി പന്ത്രണ്ട് മണിയോടെ ഇവിടേക്ക് വെളുത്ത ഷര്‍ട്ടും നീല ജീന്‍സും ധരിച്ച ഒരാളെത്തുന്നു. അവിടെ സമീപത്ത് നിന്നും ഒരു വലിയ സിമന്‍റ് കട്ടയെടുത്ത് വലതുവശത്തായി ഉറങ്ങിക്കിടക്കുന്ന ആളുടെ ദേഹത്തേക്ക് ഇട്ടശേഷം ഓടിക്കളയുന്നതും കാണാം.
ഇതിനിടെ കട്ട വീണ് തലയ്ക്ക് പരിക്കേറ്റ സ്ത്രീ എഴുന്നേല്‍ക്കാനും സമീപത്തെ ചുവരില്‍ ചാരിയിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. 12.42ഓടെ തിരികെ വന്ന അക്രമി പരിക്കേറ്റ് ചോരവാര്‍ന്ന് അവ‌ശനിലയിലായ സ്ത്രീയെ കടന്നു പിടിക്കാന്‍ ശ്രമിക്കുന്നു. ഇവര്‍ ചെറുത്ത് നിന്നതോടെ അയാള്‍ വീണ്ടും അവിടെ നിന്നും കടന്നു കള‍ഞ്ഞു.
ഇതിനിടെ സ്ത്രീക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ആളും സംഭവസ്ഥലത്തു നിന്നും പോയിരുന്നു. 12.58ഓടെ അക്രമി വീണ്ടും അതേസ്ഥലത്തെത്തി. അപ്പോള്‍ പരിക്കേറ്റ സ്ത്രീ അവിടെ വീണു കിടക്കുകയായിരുന്നു. നേരത്തെ ആക്രമിക്കാന്‍ ഉപയോഗിച്ച അതേ സിമന്‍റെ് കട്ട വീണ്ടും അവരുടെ തലയിലേക്ക് എറിഞ്ഞ ശേഷം ഓടിക്കളഞ്ഞ ഇയാള്‍ മൂന്ന് മിനിറ്റിനു ശേഷം മടങ്ങിയെത്തി. സ്ത്രീ മരിച്ചെന്ന് ഉറപ്പാക്കി മൃതദേഹം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.
ബംഗളൂരു-മംഗളൂരു റോഡിലെ പരമേശ്വരി ക്ഷേത്രത്തിന് സമീപം നടന്ന ഈ ക്രൂരക‌ൃത്യം മുഴുവന്‍ അരികിലുള്ള കോ ഓപ്പറേറ്റീവ് ബാങ്കിന്‍റെ സിസിറ്റിവിയിലാണ് പതിഞ്ഞത്. നിഷ്ഠൂര കൃത്യം നടത്തി കടന്നു കളഞ്ഞയാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
നിലവില്‍ കൊലപാതകക്കുറ്റത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യം സ്ത്രീയെ കൊലപ്പെടുത്തി തുടര്‍ന്ന് മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയാണുണ്ടായത്.

Leave A Reply

Your email address will not be published.