Listen live radio

കോണ്‍ഗ്രസിലെ കത്ത് വിവാദം; തര്‍ക്കം രൂക്ഷമായി തുടരുന്നു

after post image
0

- Advertisement -

ഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ കത്ത് വിവാദത്തില്‍ വാക്പോര് രൂക്ഷമായി തുടരുന്നു. കത്തെഴുതിയ നേതാക്കള്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും ദിഗ്‍വിജയ് സിങിനെ പോലുള്ള മുതിര്‍ന്ന നേതാക്കളും എത്തിയതോടെ ഭിന്നത മറനീക്കി പുറത്തു വന്നിരിക്കുകയാണ്.
പ്രശ്നങ്ങള്‍ പരിഹരിച്ച്‌ ഒന്നിച്ചുള്ള പോക്ക് പാര്‍ട്ടിക്ക് ദുഷ്കരമാകും. കത്ത് ചര്‍ച്ചയായ പ്രവര്‍ത്തക സമിതി യോഗം കഴിഞ്ഞ് ഒരാഴ്ച പിന്നിടുകയാണ്. ആറ് മാസത്തിനകം പുതിയ അധ്യക്ഷനെ കണ്ടെത്തുമെന്നും ഒരു വര്‍ഷത്തിനകം ബ്ലോക്ക് തലം മുതല്‍ പ്രവര്‍ത്തക സമിതി വരെ തെരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് കത്തയച്ച നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന ഉറപ്പ്. അതിനാല്‍ തന്നെ ഏറിയും കുറഞ്ഞും കത്തെഴുതിയവരും എതിര്‍ക്കുന്നവരും തമ്മിലെ പോരാട്ടം തുടരാന്‍ സാധ്യത ഉണ്ട്.

Leave A Reply

Your email address will not be published.