Listen live radio

പ്രധാനമന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

after post image
0

- Advertisement -

ഡല്‍ഹി: Man Ki Baat  എന്ന ആകാശവാണി പരിപാടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ പതിനൊന്ന് മണിയ്ക്കാണ് മന്‍ കീ ബാത്ത് (Man Ki Baat)എന്ന റേഡിയോ പരിപാടി. തന്‍റെ ട്വീറ്റിലൂടെയാണ് മോദി ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റ് 30 ന് രാവിലെ 11 ന് ട്യൂണ്‍ ചെയ്യുക. എന്ന് മന്‍ കി ബാത്ത് എന്ന ഹാഷ് ടാഗോടെ പ്രധാനമന്ത്രി മോദിയുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്നുള്ള ഒരു ട്വീറ്റില്‍ പറയുന്നു.
ഓഗസ്റ്റ് 18 ന് നടന്ന മന്‍ കീ ബാത്തില്‍ രാജ്യത്തെ ജനങ്ങള്‍ അവരുടെ ആശയങ്ങള്‍ മന്‍ കീ ബാത്തിലേക്ക് പങ്കുവയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
നമോ അല്ലെങ്കില്‍ മൈഗോവ് ആപ്പ് ഉപയോഗിച്ച്‌ കത്തെഴുതിയോ 1800-11-7800 എന്ന നമ്ബരില്‍ വിളിച്ച്‌ സന്ദേശങ്ങള്‍ റെക്കോര്‍ഡുചെയ്തുകൊണ്ടോ ആളുകള്‍ക്ക് അവരുടെ ആശയങ്ങളും നിര്‍ദ്ദേശങ്ങളും കൈമാറാമെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇതിനായി ഓഗസ്റ്റ് 10 മുതല്‍ ഫോണ്‍ സെന്‍ററുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നു.
കാര്‍ഗില്‍ വിജയ് ദിവസിന്‍റെ 21-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തിയ മന്‍ കീ ബാത്തില്‍ മോദി നേരത്തെ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇന്ത്യയുടെ ഭൂമി പിടിച്ചെടുക്കാനും ആഭ്യന്തര കലഹങ്ങള്‍ സൃഷ്ടിക്കാനുളള പാകിസ്ഥാന്റെ ശ്രമമാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്നും മോദി പറഞ്ഞിരുന്നു. കാര്‍ഗില്‍ യുദ്ധത്തിലെ ഇന്ത്യന്‍ സേനയുടെ ധീര കഥകള്‍ പങ്കുവയ്ക്കാനും പ്രധാനമന്ത്രി രാജ്യത്തിലെ യുവാക്കളോട് അന്ന് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് -19 വര്‍ദ്ധിച്ചുവരുന്ന സാഹചര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി മോദി പൗരന്മാരെ ഓര്‍മ്മിപ്പിച്ചു. പുറത്തിറങ്ങുമ്ബോള്‍ മാസ്‌ക് ധരിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മുന്‍ നിര പോരാളികള്‍ മാസ്‌ക് ധരിച്ച്‌ ഒരു ദിവസം ചെലവഴിക്കുന്നതിന്റെ ബുദ്ധിമുട്ട് മനസിലാകണമെങ്കില്‍ അവ ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് -19 തടയാന്‍ ആളുകള്‍ എല്ലാ മുന്‍കരുതലുകളും പാലിക്കേണ്ടതുണ്ടെന്നും കഴിഞ്ഞ മന്‍ കി ബാത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചിരുന്നു.

Leave A Reply

Your email address will not be published.