Listen live radio

വയ്പാ മൊറൊട്ടോറിയം അവസാനിച്ചു: ഇന്നുമുതൽ തിരിച്ചടവ് ആരംഭിക്കും

after post image
0

- Advertisement -

​ഡ​ല്‍​ഹി: കൊവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ആറുമാസത്തെ മൊറട്ടോറിയം അവസാനിച്ചു. ഇന്ന് മുതല്‍ വായ്പകള്‍ തിരിച്ചടച്ച്‌ തുടങ്ങണം. അതേസമയം, മോറട്ടോറിയം ഡിസംബര്‍ വരെ ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
മൊ​റ​ട്ടോ​റി​യ​ത്തി​ന്‍റെ ആ​നു​കൂ​ല്യം ല​ഭി​ച്ച​വ​ര്‍ ആ​റു ഗ​ഡു​ക്ക​ള്‍ അ​ധി​ക​മാ​യും, അ​തി​ന്‍റെ പ​ലി​ശ​യും അ​ട​യ്ക്ക​ണം. മാ​ര്‍​ച്ചി​ല്‍ ലോ​ക്ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ​യാ​ണു റി​സ​ര്‍​വ് ബാ​ങ്ക് മൂ​ന്നു മാ​സ​ത്തേ​ക്കു മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​നം തു​ട​ര്‍​ന്ന​തോ​ടെ പി​ന്നാ​ലെ മൂ​ന്നു മാ​സ​ത്തേ​ക്കു കൂ​ടി ഇ​തു ദീ‍ര്‍ഘിപ്പിച്ചിരുന്നു.
ഈ കാലാവധിയാണ് ഇന്നലെ അവസാനിച്ചത്. മോറട്ടോറിയം ദീര്‍ഘിപ്പിക്കുന്നില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും. ആനുകൂല്യം നീട്ടാനായി കേരളമടക്കം നല്‍കിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചിട്ടില്ല.
മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവര്‍ക്ക് അധികമായി ആറ് ഗഡുക്കളും അതിന്‍റെ പലിശയും അടയ്‌ക്കേണ്ടി വരും. മാര്‍ച്ച്‌ 1 മുതല്‍ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ സെപ്റ്റംബര്‍ മൂന്നിന് ബാങ്ക് മേധാവികളെ കാണുന്നുണ്ട്. നിലവിലുള്ള വായ്പകള്‍ പുനക്രമീകരിച്ച്‌ നല്‍കുന്ന കാര്യത്തില്‍ ചര്‍ച്ച നടക്കും.

Leave A Reply

Your email address will not be published.