Listen live radio

രാജ്യത്ത് ഒറ്റദിവസത്തെ രോഗമുക്തരുടെ എണ്ണം ഏറ്റവുമുയര്‍ന്ന നിലയില്‍; 4 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത് 68,584 പേര്‍

after post image
0

- Advertisement -

ഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 11.7 ലക്ഷത്തിലധികം പരിശോധനകളെന്ന നേട്ടത്തിനുപിന്നാലെ മറ്റൊരു നേട്ടവും രാജ്യം സ്വന്തമാക്കി. ഒറ്റദിവസം ഏറ്റവുമധികം രോഗമുക്തരെന്ന നേട്ടത്തിലാണ് ഇന്ത്യയെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 68,584 കോവിഡ് -19 ബാധിതരാണ് രാജ്യത്ത് സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 30 ലക്ഷത്തോടടുത്തു (2,970,492).
രാജ്യത്തെ കോവിഡ് 19 മുക്തിനിരക്ക് 77% (77.09%) പിന്നിട്ടു. സുഖം പ്രാപിച്ചവരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ (8,15,538) 21.5 ലക്ഷത്തിലധികമായി. ചികിത്സയിലുള്ളവരുടെ 3.6 ഇരട്ടിയിലധികമാണ് രോഗമുക്തര്‍. രോഗബാധിതരില്‍ 21.16% മാത്രമാണിപ്പോള്‍ ചികിത്സയിലുള്ളത്.
ഊര്‍ജ്ജിത പരിശോധനയും ഫലപ്രദമായ ചികിത്സയും മറ്റു നടപടികളും രോഗമുക്തരുടെ എണ്ണം വര്‍ധിപ്പിക്കുകയും മരണനിരക്കു കുറയ്ക്കുകയും ചെയ്തു. ഇന്ത്യയുടെ മരണനിരക്ക് (സിഎഫ്ആര്‍) ആഗോള ശരാശരിയായ 3.3 ശതമാനത്തേക്കാള്‍ കുറവായത് ഫലപ്രദമായ ഇടപെടലുകളിലൂടെയാണ്. 1.75% ആണ് നിലവില്‍ രാജ്യത്തെ കോവിഡ് മരണനിരക്ക്.

Leave A Reply

Your email address will not be published.