സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. പീക്ക് ലോഡ് സമയത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോർഡിലെത്തി. ബുധനാഴ്ച രാത്രി 10.30നും 11നും ഇടയില്‍ രേഖപ്പെടുത്തിയ 5,820 മെഗാവാട്ട് ഉപയോഗമാണ് ഇതുവരെയുണ്ടായിരുന്ന റെക്കോർഡ്.എന്നാല്‍ വ്യാഴാഴ്ച ഈ റെക്കോർഡ് വീണ്ടും തിരുത്തി പീക്ക് ലോഡ് സമയത്ത് 5,836 മെഗാവാട്ട് ഉപയോഗമാണ് രേഖപ്പെടുത്തിയത്. 2024 മേയ് രണ്ടിനു രേഖപ്പെടുത്തിയ 5,797 മെഗാവാട്ടായിരുന്നു സമീപനാളിലെ പീക്ക് ലോഡ് സമയത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം. മറ്റുസമയത്തെ വൈദ്യുതി ഉപയോഗവും അനുദിനം വര്‍ധിച്ചുവരികയാണ്.ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറിനിടെ 109.103 കോടി യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്തെ ഉപയോഗം. ഇതില്‍ 80.237 ദശലക്ഷം യൂണിറ്റ് പുറത്തുനിന്നും എത്തിച്ചപ്പോള്‍ 28.868 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചു. ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റത്ത് ആറുജനറേറ്ററുകളും പ്രവര്‍ത്തിപ്പിച്ച് 12.5 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്.സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നതും നിയമസഭാ തെരഞ്ഞെടുപ്പും പരീക്ഷാക്കാലവും ആയതിനാലാണ് വൈദ്യുതി ഉപയോഗം കുതിച്ചുയരാനുള്ള പ്രധാന കാരണം. അതേസമയം ഏപ്രില്‍, മേയ് മാസങ്ങളില്‍ വൈദ്യുതി ഉപയോഗം വര്‍ധിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൃത്യമായ ആസൂത്രണം വൈദ്യുതി ബോര്‍ഡ് ഡെസ്പാച്ച് സെന്റര്‍ നടത്തിയതിനാല്‍ നിയന്ത്രണം ഒഴിവാക്കാനായെന്നാണ് വിലയിരുത്തല്‍.പീക്ക് സമയങ്ങളില്‍ ജലവൈദ്യുതി പദ്ധതികളില്‍ നിന്നും പരമാവധി ലഭ്യമാകുന്നത് 1,500 മെഗാവാട്ട് വൈദ്യുതിയാണ്. കേന്ദ്രഗ്രിഡില്നിന്നും സംസ്ഥാനത്തേക്ക് 4,000 മെഗാവാട്ട് വരെ വൈദ്യുതി എത്തിക്കാനുള്ള ശേഷിയാണ് നിലവിലുള്ളത്.സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ഓരോദിവസവും കുതിച്ചുയരുന്ന സാഹചര്യത്തില്‍ പുറത്തുനിന്നും ഉയര്‍ന്നവിലയ്ക്ക് വൈദ്യുതി വാങ്ങി പ്രതിസന്ധിയുണ്ടാകാതിരിക്കാനുള്ള കഠിന ശ്രമമാണ് വൈദ്യുതി വകുപ്പ് നടത്തുന്നത്.ദിവസവും 20 കോടിരൂപവരെ ചെലവഴിച്ചാണ് പവര്എക്സ്ചേഞ്ചില്നിന്നു വൈദ്യുതി ലഭ്യമാക്കുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുത്തി വൈകുന്നേരം ആറിനും രാത്രി 11നും ഇടയില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും പമ്പ്സെറ്റ്, ഇന്‍ഡക്ഷന്‍ കുക്കര്‍, വാട്ടര്‍ഹീറ്റര്‍, ഇസ്തിരിപ്പെട്ടി എന്നിയുടെ ഉപയോഗം കുറച്ചും എസിയുടെ താപനില 25 ഡിഗ്രി സെല്‍ഷസില്‍ ക്രമീകരിച്ചും താത്ക്കാലിക പ്രതിസന്ധി തരണം ചെയ്യാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് ബോര്‍ഡ് ആവശ്യപ്പെട്ടു.വൈദ്യുതി ബോര്‍ഡ് ചെയര്മാന്, ഡയറക്ടര്‍മാര്‍ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേര്‍ന്ന് നിലവിലെ സ്ഥിതിഗതികള്വിലയിരുത്തി. വൈദ്യുതി ഉപയോഗം ഇനിയും ഉയര്‍ന്നാലും ഉപയോക്താക്കള്‍ക്ക് യാതൊരു തടസവും കൂടാതെ വൈദ്യുതി ഉറപ്പാക്കാന്‍ കഴിയുമെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍.














