Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

അമ്മയെ കാണാനില്ല; ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായ 4 കുട്ടികൾക്ക് കൂട്ടായി ജനമൈത്രി പൊലീസ്

Wayanad News Daily Desk
ADVERTISEMENT • പരസ്യം

നീലേശ്വരം ∙ വാടക ക്വാർട്ടേഴ്സിൽ ഒറ്റപ്പെട്ട കുട്ടികളെ ചേർത്തുപിടിച്ച് നീലേശ്വരം ജനമൈത്രി പൊലീസ്. കർണാടക ഹുൻസൂർ സ്വദേശിനിയും ചായ്യോത്ത് വാടക ക്വാർട്ടേഴ്സിൽ താമസക്കാരിയുമായ സ്ത്രീയെ 19 മുതൽ കാണാനില്ല എന്ന ബന്ധുക്കളുടെ പരാതിയെത്തുടർന്ന് അന്വേഷിക്കാനാണു പൊലീസ് ചായ്യോത്തെ വാടക ക്വാർട്ടേഴ്സിൽ എത്തിയത്. ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായ കുട്ടികളുടെ ദയനീയാവസ്ഥ മനസ്സിലായ പൊലീസ് സംഘം കുട്ടികളെ ചേർത്തുപിടിക്കുകയായിരുന്നു. ഇവരുടെ പിതാവ് ജീവിച്ചിരിപ്പില്ല. അമ്മ കൂടി പോയതോടെ കുട്ടികൾ തീർത്തും ഒറ്റപ്പെട്ടു. യുപി ക്ലാസിൽ പഠിക്കുന്ന 2 പേർ ഉൾപ്പെടെ നാല് കുട്ടികളാണ് ക്വാർട്ടേഴ്സിൽ കഴിയുന്നത്. ഇതിൽ മൂത്ത പെൺകുട്ടിയാണ് താഴെയുള്ളവരുടെ കാര്യങ്ങൾ നോക്കുന്നത്.

നീലേശ്വരം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ ജി.ജിഷ്ണു, ജനമൈത്രി ബീറ്റ് ഓഫിസർ ദിലീഷ് പള്ളിക്കൈ, ഡ്രൈവർ അഭിലാഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘം ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ സാധനങ്ങളും ക്വാർട്ടേഴ്സിലെത്തിച്ചു നൽകിയിട്ടുണ്ട്. ക്വാർട്ടേഴ്സിന്റെ ഒരു മാസത്തെ വാടകയും പൊലീസ് നൽകും. അമ്മയെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *