Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

വോട്ടര്‍മാരെ തടഞ്ഞാല്‍ കര്‍ശന നടപടി; പോളിങ് തടസപ്പെടുത്തിയാല്‍ റീപോളിങ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

Wayanad News Daily Desk
ADVERTISEMENT • പരസ്യം

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടെടുപ്പ് പൂർണമായും സുതാര്യവും ഭയരഹിതവുമാക്കാൻ കർശന നിർദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ.വോട്ടർമാരെ സ്വാധീനിക്കുന്നതോ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നതോ ആയ ഏതൊരു നീക്കവും ശ്രദ്ധയില്‍പ്പെട്ടാല്‍ ആ ബൂത്തുകളില്‍ ഉടൻ റീപോളിങ് നടത്തുമെന്ന് കമ്മിഷൻ മുന്നറിയിപ്പ് നല്‍കി.മുൻകാലങ്ങളില്‍ കള്ളവോട്ട്, ബൂത്ത് പിടിത്തം, വോട്ടിങ് യന്ത്രങ്ങളില്‍ വരുത്തുന്ന കേടുപാടുകള്‍ തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങളില്‍ മാത്രമായിരുന്നു റീപോളിങ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പുതിയ നിർദേശപ്രകാരം വോട്ടർമാരെ ഭീഷണിപ്പെടുത്തുകയോ, വോട്ട് ചെയ്യാൻ അനുവദിക്കാതെ തടയുകയോ, ഏതെങ്കിലും പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്താല്‍ ആ പോളിങ് റദ്ദാക്കും. വോട്ടെടുപ്പ് കേന്ദ്രത്തിന് സമീപമുള്ള ക്രമക്കേടുകള്‍ പോലും റീപോളിങ്ങിനുള്ള കാരണമായി കണക്കാക്കും.തെരഞ്ഞെടുപ്പ് ദിവസം വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നതും കമ്മിഷൻ ഗൗരവമായി കാണുന്നു. സമൂഹമാധ്യമങ്ങള്‍ വഴിയോ അല്ലാതെയോ വോട്ടെടുപ്പിനെ ബാധിക്കുന്ന തരത്തിലുള്ള വ്യാജ വാർത്തകള്‍ പ്രചരിപ്പിക്കുന്നത് റീപോളിങ്ങിന് വഴിമാറുമെന്ന് കമ്മിഷൻ വ്യക്തമാക്കി. ഓരോ ബൂത്തിലെയും ദൃശ്യങ്ങള്‍ നിരീക്ഷിക്കാൻ വെബ്കാസ്റ്റിങ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനിച്ചിട്ടുണ്ട്.പോളിങ് സ്റ്റേഷനുകളിലെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും കമ്മിഷൻ പ്രത്യേക ജാഗ്രതാ നിർദേശം നല്‍കി. വോട്ടർമാർക്ക് സ്വതന്ത്രമായി വോട്ട് രേഖപ്പെടുത്താനുള്ള സാഹചര്യം ഒരുക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശനമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കും. പരാതികള്‍ ഉടനടി അറിയിക്കുന്നതിനായി പ്രത്യേക ഹെല്‍പ്പ് ലൈൻ നമ്പരുകളും ആപ്പുകളും സജ്ജമാക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *