Uncategorized

ആളില്ലാത്ത വീടുകളിൽ ഉൾപ്പെടെ മൂന്നിടത്ത് മോഷണം നടന്നതായി പരാതി

താമരശ്ശേരിയിൽ മോഷണ പരമ്പര. മൂന്ന് വീടുകള്‍ കുത്തിത്തുറന്നായിരുന്നു മോഷണം. ആളില്ലാത്ത രണ്ട് വീടുകളില്‍ ഉള്‍പ്പെടെ മൂന്ന് വീടുകളിലായിരുന്നു മോഷണം നടന്നത്.

വൃന്ദാവന്‍ എസ്റ്റേറ്റിലെ കല്ലുമാക്കല്‍ തോമസിന്‍റെ വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച എണ്ണായിരത്തോളം രൂപ മോഷ്ടിച്ചു. വാതിലുകളും ലോക്കറുകളും തകര്‍ത്ത നിലയിലാണ്. അലമാരകളുടെ പൂട്ടും പൊളിച്ചിട്ടുണ്ട്. വീടിന്‍റെ പിറക് വശത്തെ ഗ്രില്ല് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മുറ്റത്തും അകത്തും മുളക് പൊടി വിതറിയാണ് മോഷണം. വീട്ടുകാര്‍ കൂടരഞ്ഞിയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. പുല്ലുമാക്കല്‍ ത്രേസ്യാ മാത്യുവിന്‍റെ വീട്ടിലും പിന്‍ വശത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അലമാരകളിലും മറ്റും തെരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. മോഷണ സമയം ത്രേസ്യ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

താമരശേരിയില്‍ മോഷണ പരമ്പര. മൂന്ന് വീടുകള്‍ കുത്തിത്തുറന്നായിരുന്നു മോഷണം. ആളില്ലാത്ത രണ്ട് വീടുകളില്‍ ഉള്‍പ്പെടെ മൂന്ന് വീടുകളിലായിരുന്നു മോഷണം നടന്നത്.

വൃന്ദാവന്‍ എസ്റ്റേറ്റിലെ കല്ലുമാക്കല്‍ തോമസിന്‍റെ വീട് കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ച എണ്ണായിരത്തോളം രൂപ മോഷ്ടിച്ചു. വാതിലുകളും ലോക്കറുകളും തകര്‍ത്ത നിലയിലാണ്. അലമാരകളുടെ പൂട്ടും പൊളിച്ചിട്ടുണ്ട്. വീടിന്‍റെ പിറക് വശത്തെ ഗ്രില്ല് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. മുറ്റത്തും അകത്തും മുളക് പൊടി വിതറിയാണ് മോഷണം. വീട്ടുകാര്‍ കൂടരഞ്ഞിയിലെ ബന്ധുവീട്ടില്‍ പോയതായിരുന്നു. പുല്ലുമാക്കല്‍ ത്രേസ്യാ മാത്യുവിന്‍റെ വീട്ടിലും പിന്‍ വശത്തെ കതക് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. അലമാരകളിലും മറ്റും തെരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല. മോഷണ സമയം ത്രേസ്യ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്.

ചര്‍ച്ച് റോഡില്‍ മാടാരുകളങ്ങര അഹമ്മദ് കുട്ടിയുടെ വീട്ടിലും മോഷ്ടാക്കള്‍ കയറി. അടുക്കള വാതില്‍ തകര്‍ത്താണ് ഇവിടേയും മോഷണം നടത്തിയത്. വീട്ടുകാര്‍ വിദേശത്ത് ആയതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. അഹമ്മദ് കുട്ടിയുടെ മകന്‍ ബംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഉളികള്‍ അടക്കമുള്ള ആയുധങ്ങള്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ചതായി വീടിന്‍റെ പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ താമരശേരി പൊലീസ് അന്വേഷണം തുടങ്ങി.ചര്‍ച്ച് റോഡില്‍ മാടാരുകളങ്ങര അഹമ്മദ് കുട്ടിയുടെ വീട്ടിലും മോഷ്ടാക്കള്‍ കയറി. അടുക്കള വാതില്‍ തകര്‍ത്താണ് ഇവിടേയും മോഷണം നടത്തിയത്. വീട്ടുകാര്‍ വിദേശത്ത് ആയതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. അഹമ്മദ് കുട്ടിയുടെ മകന്‍ ബംഗളൂരുവില്‍ നിന്ന് പുലര്‍ച്ചെ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട്ടില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഉളികള്‍ അടക്കമുള്ള ആയുധങ്ങള്‍ മോഷ്ടാക്കള്‍ ഉപേക്ഷിച്ചതായി വീടിന്‍റെ പരിസരത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ താമരശേരി പൊലീസ് അന്വേഷണം തുടങ്ങി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.