Uncategorized

എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി രണ്ട് പേർ പിടിയിൽ

വെള്ളമുണ്ട: എം.ഡി.എം.എ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവയുമായി രണ്ട് യുവാക്കളെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. പുതുശേരിക്കടവ് മേലെ നറുക്കില്‍ നന്ദു (27), പന്തിപൊയില്‍ അയിക്കാരന്‍ വീട്ടില്‍ സുബൈര്‍ (36) എന്നിവരെയാണ് വെള്ളമുണ്ട സബ് ഇന്‍സ്‌പെക്ടര്‍ പി.സി. റോയിയും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികള്‍ ലഹരി കടത്താന്‍ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.താമരശ്ശേരി ഭാഗത്തു നിന്നും അഞ്ചാം മൈല്‍ ഭാഗത്തേക്ക് കടത്തിക്കൊണ്ടുവരികയായിരുന്ന ലഹരിമരുന്നുകളാണ് പരിശോധനയില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് 2 മില്ലിഗ്രാം എംഡിഎംഎ, 13 ഗ്രാം ഹാഷിഷ് ഓയില്‍, 22 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.