Listen live radio

മാനന്തവാടിയിൽ അതീവ മാരകമായ മയക്കുമരുന്നുമായി 2 യുവാക്കൾ പിടിയിൽ

after post image
0

- Advertisement -

മാനന്തവാടി: അതീവ മാരകമായ മയക്കുമരുന്നായ എംഡിഎംഎ കൈവശംവെച്ച കുറ്റത്തിന് മാനന്തവാടി ചൂട്ടക്കടവ് സ്വദേശിയായ ജയപാണ്ടി എ. 21/20 എന്നയാളെയും മനന്തവാടി അമ്പുകുത്തി സ്വദേശിയായ കുളങ്ങര വീട്ടിൽ ഷെഫീക്ക് കെ.വി 27/20 എന്നയാളെയും മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ശറഫുദ്ദീൻ ടി യും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു. സംഘത്തിലുണ്ടായിരുന്ന മാനന്തവാടി കമ്മോം സ്വദേശിയായ പടിക്കൽ ക്കണ്ടി വീട്ടിൽ ജിൻഷാദ് എന്നയാളും പള്ളിക്കൽ സ്വദേശിയായ ചാത്തോത്ത് വീട്ടിൽ ഷംനാസ് എന്നയാളും സംഭവസ്ഥലത്ത് നിന്നും കാറിൽ രക്ഷപ്പെട്ടു. ഇവർക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ഒരു ഗ്രാം എംഡിഎംഎയും 100 ഗ്രാം കഞ്ചാവും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. ‘പാർട്ടി ഡ്രഗ്’ എന്നറിയപ്പെടുന്ന എംഡിഎംഎ 0.5 grm പോലും കൈവശം വെക്കുന്നത് 10 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് .
പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ സുരേഷ് വെങ്ങാലി കുന്നേൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഹാഷിം. കെ, സനൂപ് കെ.എസ്, ഷിൻ്റോ സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു. അറസ്റ്റിലായ പ്രതികളെ വീഡിയോകോൺഫറൺ സിംഗ് മുഖാന്തരം ബഹു ജെഎഫ്സിഎം 11മാനന്തവാടി കോടതിയിൽ ഹാജരാക്കി പ്രതികളെ റിമാൻഡ് ചെയ്യുകയും ചെയ്തു.

Leave A Reply

Your email address will not be published.