Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

വാട്സാപ്പിൽ പിന്നെയും ചതി! ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഇറ്റാലിയൻ ചാരവൃത്തി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

തങ്ങളുടെ ഉപഭോക്താക്കളിൽ ഇറ്റാലിയൻ നിരീക്ഷണ ഏജൻസി ചാരവൃത്തി നടത്തിയെന്ന വെളിപ്പെടുത്തലുമായി വാട്സാപ്പ്. ഉപഭോക്താക്കളെ കബളിപ്പിച്ച് വാട്സാപ്പിന്റെ വ്യാജ പതിപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ചാണ് ഇറ്റാലിയൻ കമ്പനിയായ അസിജിന്റ് (ASIGINT) രഹസ്യ നിരീക്ഷണത്തിന് വിധേയരാ‌ക്കിയത്. വടക്കൻ ഇറ്റലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്ഐഒ എന്ന സൈബർ ഇന്റലിജൻസ് സാങ്കേതികവിദ്യാ കമ്പനിയുടെ ഉപകമ്പനിയാണ് അസിജിൻറ്.

ഓരോരുത്തരേയും പ്രത്യേകം ലക്ഷ്യമിട്ടുള്ള രഹസ്യനിരീക്ഷണ ദൗത്യമാണ് ഇവർ നടത്തിയതെന്നും ഇരുന്നൂറോളം പേരെ ഇതുവഴി ലക്ഷ്യമിട്ടുവെന്നും വാട്സാപ്പ് പറയുന്നു. ആളുകളെ കൊണ്ട് വാട്സാപ്പ് എന്ന വ്യാജേന അപകടകരമായ സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു. ഇറ്റലിയിൽ ഉള്ളവരെ മാത്രമാണ് ഈ രഹസ്യനിരീക്ഷണ ദൗത്യം ലക്ഷ്യമിട്ടതെന്നാണ് വാട്സാപ്പ് പറയുന്നത്. എന്നാൽ ഇവർ ആരെല്ലാമാണെന്ന് കമ്പനി വ്യക്തമാക്കിയില്ല.സർക്കാർ സ്ഥാപനങ്ങളും നിയമ നിർവഹണ ഏജൻസികളും പോലീസും രഹസ്യാന്വേഷണ ഏജൻസികളുമാണ് എസ്ഐഒയുടെ ഉപഭോക്താക്കൾ.ഇത് രണ്ടാം തവണയാണ് ഇറ്റലിയിലെ സ്പൈവെയർ ഉപയോഗത്തെ സംബന്ധിച്ച വിവരങ്ങൾ മെറ്റ വെളിപ്പെടുത്തുന്നത്. അമേരിക്കൻ ഉടമസ്ഥതയിലുള്ള പാരഗൺ (Paragon) എന്ന സ്ഥാപനത്തിൻ്റെ സ്പൈവെയർ ഉപയോഗിച്ച് 2025-ന്റെ തുടക്കത്തിൽ നടത്തിയ നിരീക്ഷണ പ്രവർത്തനങ്ങൾ പുറത്തുവന്നതിന്റെ ആഘാതത്തിൽ നിന്ന് ഇറ്റലി ഇപ്പോഴും മുക്തമായിട്ടില്ല.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *