Listen live radio

റഷ്യയുടെ കോവാക്സിന്‍ ഇന്ത്യയിലെ മനുഷ്യരില്‍ പരീക്ഷിക്കും

after post image
0

- Advertisement -

ഡല്‍ഹി: റഷ്യയുടെ കോവാക്സിന്‍ സ്പുട്നിക് 5 ഈ മാസം അവസാനം ഇന്ത്യയിലെ മനുഷ്യരില്‍ പരീക്ഷിക്കും. വാക്സിന്‍റെ പരീക്ഷണ വിശദാംശങ്ങൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് നവംബറിൽ പ്രസിദ്ധീകരിക്കുമെന്നാണ് സൂചന. അതേസമയം റഷ്യയുടെ കോവാക്സിൻ സ്പുട്‌നിക് അഞ്ചിന്‍റെ ആദ്യ ബാച്ച് പൊതു വിതരണത്തിനെത്തിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മോസ്കോയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി വികസിപ്പിച്ചെടുത്ത വാക്സിൻ ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കി പൊതു ജനങ്ങൾക്ക് വിതരണം ചെയ്യുകയാണെന്ന് സർക്കാര്‍ വ‍ത്തങ്ങൾ വിശദീകരിച്ചു.
ആഗസ്ത് 11 നാണ് സ്പുട്‌നിക് വി രജിസ്റ്റർ ചെയ്തത്. റഷ്യയിൽ കൂടുതൽ ബാച്ചുകൾ വിതരണം ചെയ്യാനൊരുങ്ങുകയാണ് സർക്കാർ. എന്നാല്‍, റഷ്യയുടെ കോവിഡ് വാക്സിന് ലോകാരോഗ്യ സംഘടന ഇതുവരെ അംഗീകാരം നൽകിയിട്ടില്ല. കഴിഞ്ഞ മാസമാണ് ആദ്യ കോവാക്സിന്‍ വികസിപ്പിച്ചതായി റഷ്യ ലോകത്തെ അറിയിച്ചത്. തന്റെ മകള്‍ക്ക് കോവാക്സിന്‍ കുത്തിവയ്പ്പ് നടത്തിയതായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ ലോകത്തിനു മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു.
പരിശോധനയില്‍ വാക്‌സിന്‍ കാര്യക്ഷമമാണെന്ന് തെളിഞ്ഞതായും കൊറോണ വൈറസിനെതിരെ പ്രതിരോധ ശേഷി കൈവരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മന്ത്രിമാരുമായി നടത്തി വീഡിയോ കോണ്‍ഫറന്‍സിലാണ് പുടിന്‍ വാക്‌സിന്‍റെ പ്രഖ്യാപനം ലോകരാജ്യങ്ങളെ അറിയിച്ചത്.

Leave A Reply

Your email address will not be published.