Listen live radio

രാജ്യത്ത് കോവിഡ് ബാധിതര്‍ 43 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് രോഗം

after post image
0

- Advertisement -

ഡല്‍ഹി: രാജ്യത്ത് കോവിഡ് വൈറസ് രോ​ഗബാധയും മരണനിരക്കും ദിവസേന വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. 24 മണിക്കൂറിനിടെ 75,809 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ     ഇതുവരെ സ്ഥിരീകരിച്ച കോവിഡ് കേസുകള്‍ 42,80,423 ആയി.
രാജ്യത്ത് കോവിഡ് മരണങ്ങള്‍ ആയിരം കടന്ന് മുന്നേറുകയാണ്. ഇന്നലെ മാത്രം 1133 പേര്‍ കോവിഡ് ബാധിതരായി ഇന്ത്യയില്‍ മരിച്ചു. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 72,775 ആയി. 1.70 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. ഇത് വരെ 33,23,950 പേര്‍ രോഗമുക്തി നേടിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. 77.65 ശതമാനമാണ് രോഗമുക്തി നിരക്ക്.
യുഎസ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത് ഇന്ത്യയിലാണ്. ഒറ്റ ദിവസത്തെ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇന്ത്യയിലാണ്.‌ ഇന്ത്യയില്‍ കോവിഡ് മരണം ആയിരം കടക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന അമേരിക്കയും ബ്രസിലിലും മരണം 500-ല്‍ താഴെയാണ്. ഇന്നലെ യു.എസില്‍ 286 പേരും ബ്രസിലില്‍ 315 പേരുമാണ് കോവിഡ് മൂലം മരിച്ചത്.

Leave A Reply

Your email address will not be published.