Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

സമ്മാനമില്ലെന്നു പറഞ്ഞ് കളഞ്ഞു; കുപ്പത്തൊട്ടിയിലെ ലോട്ടറി ടിക്കറ്റിന് അടിച്ചത് 1 കോടി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

എടത്വ ∙ കുപ്പത്തൊട്ടിയിലേക്കു വലിച്ചെറിഞ്ഞ ടിക്കറ്റിലൂടെ ലഭിച്ചത് ഒരു കോടി രൂപയുടെ കാരുണ്യ ലോട്ടറി. തലവടി ആനപ്രമ്പാൽ കൊച്ചമ്മനം മംഗലത്ത് ബേക്കറി ഉടമയായ കുഞ്ഞച്ചാമ്മയ്ക്കാണ് (72) നഷ്ടപ്പെട്ടു പോയെന്നു കരുതിയ കാരുണ്യ പ്ലസ് ലോട്ടറി ഒന്നാം സമ്മാനത്തുക തിരികെ ലഭിച്ചത്.എല്ലാ ദിവസവും ഒന്നോ രണ്ടോ ലോട്ടറി എടുക്കാറുണ്ടെങ്കിലും കുഞ്ഞച്ചാമ്മയ്ക്ക് 1000, 5000 രൂപ വരെ മാത്രമാണു ലഭിച്ചിട്ടുള്ളത്. ആദ്യമായാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടായിരുന്നു സമ്മാനാർഹമായ ടിക്കറ്റ് എടുത്തത്. പതിവുപോലെ വ്യാഴാഴ്ച പത്രത്തിൽ ഫലം വന്നപ്പോൾ ആദ്യം നോക്കിയത് മുടക്കു മുതൽ ലഭിച്ചിട്ടുണ്ടോ എന്നാണ്.

അതില്ലാതെ വന്നപ്പോൾ 5000 രൂപ വരെയുള്ള സമ്മാനത്തുക നോക്കി ഒന്നും ഇല്ലെന്നു കണ്ട് ചവറ്റുകുട്ടയിൽ ഇട്ടു. വൈകുന്നേരം കട അടച്ചുകഴിഞ്ഞപ്പോൾ അത് കളയുകയും ചെയ്തു. പെസഹ ദിവസമായതിനാൽ വൈകിട്ട് പള്ളിയിൽ പോയി മടങ്ങിവന്നപ്പോൾ സഹോദരനാണ് സമ്മാനം അടിച്ചതായി അറിയിച്ചത്. പിന്നീട് രാത്രി തന്നെ കടയിൽ എത്തി മാലിന്യക്കൂമ്പാരത്തിൽനിന്ന് ടിക്കറ്റ് തപ്പിയെടുക്കുകയായിരുന്നു. ഇതോടൊപ്പം മറ്റൊരു ടിക്കറ്റിന് 5000 രൂപയും ഇവർക്ക് ലഭിച്ചിരുന്നു. സമ്മാനം ലഭിച്ച ടിക്കറ്റ് ഫെഡറൽ ബാങ്കിന്റെ തലവടി ശാഖയിൽ ഏൽപിച്ചു. സമ്മാനം ലഭിച്ചതോടെ മറ്റൊരാളുടെ ആശ്രയം ഇല്ലാതെ കഴിയാൻ സാധിക്കുമല്ലോ എന്ന ആശ്വാസത്തിലാണ് സഹോദരനൊപ്പം താമസിക്കുന്ന കുഞ്ഞച്ചാമ്മ.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *