Kerala

വൈദ്യുതി ബില്ല് കണ്ട് പേടിക്കേണ്ട; ഈ എഐ ടൂൾസ് കൂടെയുണ്ടെങ്കിൽ ലാഭിക്കാം പണവും ഊർജ്ജവും

കോഴിക്കോട്: പ്രതിമാസം വരുന്ന കനത്തവൈദ്യുതി ബിൽ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ചുക്കൊണ്ടിരിക്കുന്ന കാലമാണിത്. ചുട്ടുപൊള്ളുന്ന വേനലിന്റെ വരിഞ്ഞുമുറുക്കലിൽ നിന്ന് രക്ഷപ്പെടാൻ എസിയും ഫാനും ഫ്രിഡ്ജും മുഴുവൻ സമയവും ഓൺ ചെയ്തുവെക്കേണ്ട അവസ്ഥയിലാണ് അധികപേരും. ചൂടേറ്റ് വെന്തിരിക്കുന്നതിന് പിന്നാലെ തണുത്ത കാറ്റിൻ്റെ തലോടലിൽ സമയങ്ങൾ ചിലവഴിക്കുമ്പോഴും മാസാവസാനം തേടിയെത്താറുള്ള വൈദ്യുതി ബില്ലിന്റെ കാര്യം ഓർത്തുള്ള ആധിയായിരിക്കും ഉള്ള് മുഴുവൻ. എന്നാൽ, മാസാവസാനം തേടിയെത്താറുള്ള വൈദ്യുതി ബില്ലിൻ്റെ കാര്യമോർത്തുള്ള ആ പേടി ഇനി വേണ്ട. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധി ഉപയോഗപ്പെടുത്തി രാജ്യത്തെ വൈദ്യുതി ഉപയോഗവും ബില്ലും വൻതോതിൽ കുറക്കാനുള്ള സാങ്കേതിക വിദ്യകൾ അണിയറയിൽ സജീവമായിക്കൊണ്ടിരിക്കുകയാണ്.എങ്ങനെയൊക്കെ എഐ സഹായിക്കും?സ്‌മാർട്ട് എനർജി മാനേജ്മെൻ്റ്: വീട്ടിലെ ഉപകരണങ്ങൾ എപ്പോഴൊക്കെയാണ് അമിതമായി വൈദ്യുതി ഉപയോഗിക്കുന്നതെന്ന് വിശകലനം ചെയ്തുതരാൻ എഐക്ക് സാധിക്കും. വീട്ടിനകത്ത് അനാവശ്യമായി പ്രവർത്തിക്കുന്ന ലൈറ്റുകളും എസികളും തിരിച്ചറിഞ്ഞ് അവ തനിയെ ഓഫാക്കാനോ നിയന്ത്രിക്കാനോ എഐ സംവിധാനങ്ങൾ വലിയ തോതിൽ സഹായകരമാകും.ഉപകരണങ്ങളുടെ കൃത്യമായ പ്രവർത്തനം:സാംസങ് പോലുള്ള കമ്പനികൾ അവതരിപ്പിച്ച ‘AI Energy Mode’ വഴി ഗൃഹോപകരണങ്ങൾ അവയുടെ പ്രവർത്തനക്ഷമത ഒട്ടും കുറയ്ക്കാതെ തന്നെ വൈദ്യുതി ലാഭിക്കും. ഉദാഹരണത്തിന്, ഫ്രിഡ്‌ജിനുള്ളിലെ താപനിലയും തുറക്കുന്ന സമയവും കണക്കാക്കി കംപ്രസ്സറിന്റെ വേഗത എഐ ക്രമീകരിക്കും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.