Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

സ്കൂട്ടർ യാത്രികയുട‌െ മരണം: മെ‍ഡിക്കൽ കോളജിൽ ചികിത്സപ്പിഴവെന്ന് പരാതി; വേണ്ടത്ര പരിഗണനയോ ചികിത്സയോ ലഭിച്ചില്ലെന്ന് കുടുംബം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ഉപ്പുതറ ∙ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ സ്കൂട്ടർ യാത്രിക മരിക്കാനിടയായത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ അനാസ്ഥ മൂലമെന്ന പരാതിയുമായി കുടുംബാംഗങ്ങൾ. മേരികുളം ആറേക്കർ പള്ളിക്കുന്നേൽ സുനിലിന്റെ ഭാര്യ ആൻസി ആന്റണിയാണ് (46) 17ന് രാവിലെ മരിച്ചത്. മെഡിക്കൽ കോളജിൽ നിന്ന് യഥാസമയം ചികിത്സ ലഭിച്ചില്ലെന്നും ഒടുവിൽ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരണം സംഭവിച്ചെന്നും ആൻസിയുടെ ഭർത്താവ് സുനിൽ പറഞ്ഞു.14ന് രാത്രി ഒൻപതിന് ആശുപത്രിയിൽ എത്തിച്ചിട്ട് രാവിലെ ആറുമണി വരെ വേണ്ടത്ര പരിഗണനയോ ചികിത്സയോ ലഭിച്ചില്ല. ആരോഗ്യനിലയെക്കുറിച്ചും കൃത്യമായ വിവരങ്ങൾ നൽകിയില്ല. കുഴപ്പമില്ലെന്നും മരുന്നു കഴിച്ച് മാറ്റാമെന്നുമാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും സുനിൽ പറയുന്നു. ഗുരുതരമായ സ്ഥിതിയാണെന്ന് അറിയിച്ചിരുന്നെങ്കിൽ വിദഗ്ധ ചികിത്സ ലഭ്യമാക്കാമായിരുന്നു. ആശുപത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും സുനിൽ പറഞ്ഞു.മാർച്ച് 27ന് കൂരാമ്പാറയിൽ എതിരേവന്ന ബൈക്കുമായി സ്കൂട്ടർ കൂട്ടിയിടിച്ചാണ് ആൻസിക്ക് പരുക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൻസിക്ക് ചികിത്സ നൽകിയശേഷം ഏപ്രിൽ ആറിന് വീട്ടിലേക്ക് മടക്കിയയച്ചു. തലയിൽ ചെറിയ തോതിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും നട്ടെല്ലിനു പരുക്കുണ്ടെന്നുമാണ് ഡോക്ടർമാർ അറിയിച്ചത്. 15 ദിവസം കഴിഞ്ഞ് ചെല്ലാനാണ് പറഞ്ഞതെങ്കിലും ഛർദി ഉണ്ടായതിനെ തുടർന്ന് ഏപ്രിൽ 14ന് വീണ്ടും ആശുപത്രിയിലെത്തി. ഈ സമയത്ത് കൃത്യമായ ചികിത്സ ലഭ്യമായില്ലെന്നാണ് സുനിലിന്റെ പരാതി.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *