Listen live radio

അവര്‍ മടങ്ങുന്നു നന്ദിയോടെ

after post image
0

- Advertisement -

ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ജില്ലയില്‍ വിവിധ സാഹചര്യങ്ങളില്‍ കുടുങ്ങിയ നാലു വിദേശ പൗരന്മാര്‍ ഇന്ന് സ്വന്തം നാട്ടിലേക്ക് യാത്രയാകും. സ്വിറ്റ്‌സര്‍ലണ്ട് സ്വദേശികളായ ലൂസിന്‍ മാരി മോഗ്രേ, ജോസീന്‍ ബീറ്റ്‌സ്, ക്രിസ്റ്റഫര്‍ കേരേറ്റ് , ജര്‍മ്മന്‍കാരിയായ ഗ്രേസി മാത്യൂ, എന്നിവരാണ് ജില്ലാ അധികൃതര്‍ നല്‍കിയ സ്‌നേഹത്തിനും കരുതലിനും നന്ദി പറഞ്ഞ് വയനാട്ടില്‍ നിന്ന് യാത്രയാവുന്നത്.
ജോസീന്‍ ബീറ്റ്‌സ് 53 ദിവസം മുമ്പാണ് ആയൂര്‍വേദ ചികിത്സയ്ക്കായി ജില്ലയില്‍ എത്തിയത്. ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ ഒറ്റപ്പെടലിന്റെ ഭീതി തോന്നിപ്പിക്കാതെ ജില്ലാഭരണകുടവും, പോലീസും, ടൂറിസം വകുപ്പും നിരന്തരം ക്ഷേമാന്വാഷണം നടത്തിയതായി ജോസീന്‍ പറഞ്ഞു.
ക്രിസ്റ്റഫര്‍ കേരേറ്റ് 55 ദിവസമായി ആയൂര്‍വേദ ചികിത്സയിലായിരുന്നു. ആരോഗ്യ സംബന്ധമായ കാര്യങ്ങള്‍ ജനമൈത്രി പോലീസും ആരോഗ്യ പ്രവര്‍ത്തകരും അന്യോഷിക്കുകയുണ്ടായി. ജില്ലാഭരണകുടത്തോടും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിനോടും ഏറെ നന്ദിയുണ്ടെന്ന് ക്രിസ്റ്റഫറും പറഞ്ഞു.
31 വര്‍ഷമായി ജര്‍മ്മനിയില്‍ സ്ഥിര താമസക്കാരിയായ ഗ്രേസി മാത്യൂ അവധിയ്ക്ക് ജനുവരിയില്‍ നാട്ടില്‍ എത്തിയതായിരുന്നു.ഇവാക്വേഷന്‍ വിമാനത്തില്‍ ഇവര്‍ തിരിച്ച് നാട്ടിലേക്ക് മടങ്ങും.

Leave A Reply

Your email address will not be published.