തോൽപ്പെട്ടി: നെടുന്തന ഉന്നതിയിൽ അർധരാത്രി മദ്യവിതരണത്തെ ചൊല്ലി എൽ.ഡി.എഫ് – യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. മാനന്തവാടി ഡി.വൈ.എസ്.പി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ മദ്യം വിതരണം ചെയ്തുവെന്നും, പോലീസ് കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ സി.പി.എം സംഘം ബലമായി മോചിപ്പിച്ചെന്നുമാണ് യു.ഡി.എഫിന്റെ ആരോപണം.
സ്ഥാനാർത്ഥിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവർത്തകർ പോലീസിനെ തടഞ്ഞുവെച്ചു.എന്നാൽ, യു.ഡി.എഫ് മദ്യവിതരണം നടത്തുന്നത് തടയാനാണ് തങ്ങൾ എത്തിയതെന്നും, ഇതിൽ വിറളിപൂണ്ടാണ് യു.ഡി.എഫ് ആരോപണം ഉന്നയിക്കുന്നതെന്നും എൽ.ഡി.എഫ് പ്രതികരിച്ചു. അതേസമയം, സംഭവസ്ഥലത്ത് നിന്ന് മദ്യമോ, വിതരണം ചെയ്തതായുള്ള തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.














