Saturday, 24 October 2026
|
വയനാട് • കേരളം
TRENDING
▶ മാനന്തവാടിയിൽ വാഹനാപകടം: 12 വയസുകാരിക്ക് ദാരുണാന്ത്യം ▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ മാനന്തവാടിയിൽ വാഹനാപകടം: 12 വയസുകാരിക്ക് ദാരുണാന്ത്യം ▶ എം. കമല്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് ▶ ഒക്ടോബർ 23 അന്താരാഷ്ട്ര മോൾ ദിനം ( International Mole Day) ▶ സൈക്കിൾ പോളോയിൽ വീണ്ടും വയനാടൻ കുതിപ്പ് ▶ കേരളത്തിൽ 26 വരെ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

‘ആന്റിവെനത്തില്‍ വീഴ്ച പാടില്ല, കൃത്യമായ ചികിത്സ നല്‍കണം’; ഡിഎംഒമാര്‍ക്ക് നിര്‍ദേശം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

തിരുവനന്തപുരം: പാമ്പ് കടിയേറ്റ് വരുന്നവര്‍ക്ക് ആന്റിവെനം നല്‍കുന്നതില്‍ ആശുപത്രിയില്‍ വീഴ്ചവരരുതെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പാമ്പ് കടിയേറ്റെന്ന സംശയത്തോടെ ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് കൃത്യമായ ചികിത്സ നല്‍കണം. ഇതില്‍ വീഴ്ച പാടില്ലെന്ന് ആരോഗ്യവകുപ്പ് ഡയറക്ട്ര്‍ ഡിഎംഒമാര്‍ക്ക് നിര്‍ദേശം നല്‍കി.പാമ്പ് കടിയേറ്റ് ആദ്യ മണിക്കൂറില്‍ തന്നെ ചികിത്സ ലഭ്യമാക്കണം. എങ്കില്‍ മാത്രമെ ജീവന്‍ രക്ഷിക്കാനാകൂ. ആന്റിവെനം നല്‍കുന്നത് സംബന്ധിച്ച് ആവശ്യമെങ്കില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം.

പാമ്പ് കടിയേറ്റവര്‍ക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കണം. താലൂക്ക് ആശുപത്രികള്‍ തുടങ്ങി മുകളിലേക്കുള്ള ആശുപത്രികളില്‍ ആന്റിവെനം ഉറപ്പാക്കണം. ഈ ദിവസങ്ങളില്‍ പ്രത്യേകിച്ച് ജാഗ്രത ആവശ്യമാണ്.പാമ്പ് കടിയേറ്റുള്ള മരണങ്ങളില്‍ ആശുപത്രികള്‍ക്ക് എതിരെ വ്യാപകമായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിഎംഒമാരുടെ യോഗം വിളിച്ച് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. അടുത്തിടെ പാമ്പ് കടിയേറ്റ് മരിച്ച സംഭവങ്ങളില്‍ രോഗി മരിച്ച ശേഷമാണ് പാമ്പ് കടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഡിഎംഓമാര്‍ക്ക് നല്‍കിയിട്ടുള്ളത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *