National

‘ഭാര്യയെ കൈവിട്ടു’, അമ്മായിയമ്മയെ വിവാഹം കഴിച്ച് യുവാവ്; സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ ഒരു സ്ത്രീയും അവരുടെ മരുമകനും തമ്മില്‍ വിവാഹം കഴിച്ചതായി അവകാശപ്പെടുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍. അത്യപൂര്‍വ സംഭവം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായതോടെ, പൊലീസ് അന്വേഷണം ആരംഭിച്ചു.

അക്ബര്‍പൂര്‍ മേഖലയിലാണ് ഈ സംഭവം. ഞായറാഴ്ച ഉച്ചയോടെയാണ് ഈ വീഡിയോ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. ദൃശ്യങ്ങളില്‍, മാലയണിഞ്ഞ് വിവാഹ സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന ദമ്പതികളെ കാണാം. തങ്ങളുടെ ഈ ബന്ധത്തെ ന്യായീകരിച്ചുകൊണ്ട് സംസാരിക്കുന്ന അമ്മായിയമ്മയും മരുമകനും പൊതുജനങ്ങള്‍ തങ്ങളെ അംഗീകരിക്കണമെന്നും പിന്തുണയ്ക്കണമെന്നും വീഡിയോയിലൂടെ ആവശ്യപ്പെടുന്നുണ്ട്. വിഡിയോയുടെ സത്യാവസ്ഥ സ്ഥിരീകരിച്ചിട്ടില്ല.ഈ വിഡിയോടുള്ള സോഷ്യല്‍മീഡിയ പ്രതികരണങ്ങള്‍ സമ്മിശ്രമാണ്. നിലവില്‍, ഇതുമായി ബന്ധപ്പെട്ട കുടുംബങ്ങളുടെ ഭാഗത്തുനിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാല്‍ ഇതുവരെ ഒരു കക്ഷിയും പരാതിയൊന്നും നല്‍കിയിട്ടില്ല. ഈ സ്ത്രീയും മരുമകനും തമ്മില്‍ ദീര്‍ഘകാലമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പ്രദേശവാസികള്‍ വ്യക്തമാക്കുന്നു.

വിവാഹം നടന്ന സമയത്തെയും സ്ഥലത്തെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും വ്യക്തമല്ല. കൂടാതെ, വിവാഹവുമായി ബന്ധപ്പെട്ട രേഖകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടുമില്ല.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.