Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Latest

ലൈംഗിക ഉത്തേജന മരുന്ന് അധികമായി കഴിച്ചു, യുവാവിന് ദാരുണാന്ത്യം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ന്യൂഡൽഹി∙ ഗുരുഗ്രാമിലെ സെക്ടർ 53 മേഖലയിലെ വാടക ഫ്ലാറ്റിൽ താമസിച്ചിരുന്ന രോഹിത് ലാൽ (29) മരിച്ചത് ലൈംഗിക ഉത്തേജക മരുന്നിന്റെ അമിത ഉപയോഗം മൂലമാണെന്നു സംശയിക്കുന്നതായി പൊലീസ്. മുറിയിൽ നിന്നു മരുന്നുകളുടെയും ഹെൽത്ത് സപ്ലിമെന്റുകളുടെയും കവറുകൾ കണ്ടെടുത്തു.

നാഗ്പുർ സ്വദേശിയായ രോഹിത് ലാൽ ഡൽഹിയിലെ ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥനായിരുന്നു. ഗുരുഗ്രാമിലെ ഫ്ലാറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലാലിന്റെ സഹപ്രവർത്തകൻ വ്യാഴാഴ്ച രാവിലെ പൊലീസിനെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

പതിവായി രോഹിത്തിനൊപ്പമാണ് ഓഫിസിൽ പോകാറുള്ളതെന്നും ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനെത്തുടർന്ന് മുറിയിൽ ചെന്ന് നോക്കിയപ്പോൾ വാതിൽ തുറന്നില്ലെന്നും സഹപ്രവർത്തകൻ പൊലീസിനോടു പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ യുവാവിനെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മുറിയിൽ നിന്ന് മരുന്നുകളും കണ്ടെടുത്തു.രോഹിത് തന്റെ പ്രതിശ്രുത വധുവിനെ ഫ്ലാറ്റിലേക്കു ക്ഷണിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി പൊലീസ് പറഞ്ഞു. എന്നാൽ, അവർ എത്തുന്നതിനു മുൻപ് മരണം സംഭവിച്ചു. ലൈംഗിക ഉത്തേജക മരുന്ന് അമിതമായി കഴിച്ചതിനെത്തുടർന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു.

ആന്തരിക അവയവങ്ങളുടെ ഭാഗങ്ങളും കണ്ടെടുത്ത മരുന്നുകളും പരിശോധനയ്ക്കായി ഫൊറൻസിക് ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ. എല്ലാ വശങ്ങളും അന്വേഷിച്ചുവരികയാണെന്നും സെക്ടർ 53 എസ്എച്ച്ഒ സതേന്ദർ റാവൽ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *