Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ഓട്ടത്തിനിടെ സ്വകാര്യ ബസിന്റെ ടയർ ഊരി; പതറാതെ ബസ് നിർത്തി ഡ്രൈവർ: ഒഴിവായത് വൻ അപകടം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

അടൂർ ∙ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയർ ഊരിപ്പോയി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലിനെ തുടർന്നു ബസ് പെട്ടെന്നു നിർത്താൻ കഴിഞ്ഞതിനാൽ അപകടമൊന്നുമുണ്ടായില്ല. കെപി റോഡിൽ മരിയ ആശുപത്രിക്കു സമീപം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണു സംഭവം. ഏനാത്ത് – അടൂർ റൂട്ടിലോടുന്ന ശ്രീമുരുകൻ ബസിന്റെ ടയറാണ് ഊരിപ്പോയത്.

മരിയജംക്‌ഷനിൽ എത്തും മുൻപു പ്രശ്നം തിരിച്ചറിഞ്ഞിരുന്നു. അതനുസരിച്ചു ബസ് വരുന്ന വഴി വർക്ക്ഷോപ്പിൽ കയറ്റിയെന്നും യാത്രക്കാരെ ടൗണിൽ ഇറക്കിയ ശേഷം വരാൻ വർക്ക്ഷോപ് ജീവനക്കാർ പറഞ്ഞതിനെ തുടർന്നു വളരെ സാവധാനത്തിലാണു ടൗണിലേക്കു വന്നതെന്നും ബസ് ജീവനക്കാർ പറഞ്ഞു. ഇതിനിടയിലാണു ടയർ ഊരിപ്പോയത്.ഊരിയ ടയർ ഉരുണ്ട് മരിയ ജംക്‌ഷനിലെ കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തേക്ക് ഉരുണ്ട് പോയി. ടയർ ഉരുണ്ടു വരുന്നതു കണ്ട് ആളുകൾ ഓടിമാറി. സംഭവത്തിനു ശേഷം യാത്രക്കാരെ ഇറക്കുകയും വർക്ക്ഷോപ്പിൽ നിന്ന് ആളെ വരുത്തി അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു. ഇതിനു ശേഷമാണു സർവീസ് തുടർന്നത്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *