Kerala

അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം; പതിമൂന്നുകാരൻ ആശുപത്രിയിൽ

തിരുവനന്തപുരം∙ നെയ്യാറ്റിന്‍കരയില്‍ അമ്മയെയും മക്കളെയും ഷോക്കടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമം. വൈദ്യുത മീറ്ററില്‍ നിന്ന് വീടിന്റെ മുന്‍ഭാഗത്തെ വാതിലിന്റെ ഹാന്‍ഡിലില്‍ വയര്‍ ഘടിപ്പിച്ച് ഷോക്കേല്‍പ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്. മാരായമുട്ടം മഞ്ചവിളാകത്ത് രമ്യയുടെ വീട്ടിലാണ് സംഭവം. അമ്മയും രണ്ടു മക്കളും മാത്രമാണ് ഇവിടെ താമസിക്കുന്നത്.

രാവിലെ രമ്യയുടെ മകന്‍ അലന്‍ വാതില്‍ തുറന്നപ്പോള്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീഴുകയായിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് വൈദ്യുതമീറ്ററില്‍നിന്ന് വയര്‍ വാതിലിന്റെ പിടിയില്‍ ചുറ്റിയിരിക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ വീടിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഷോക്കേറ്റു വീണ പതിമൂന്നുകാരനായ അലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാരായമുട്ടം പൊലീസ് അന്വേഷണം തുടങ്ങി

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.