Latest

മോഡലിങ്ങിന്റെ മറവിൽ യുവതിയെ ദുബായിലെത്തിച്ച് പീഡിപ്പിച്ചു; 2 യുവതികൾ അറസ്റ്റിൽ

കൊച്ചി∙ മോഡലിങ്ങിന്‍റെ മറവിൽ യുവതിയെ ദുബായിലെത്തിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. 25കാരിയായ യുവതി നൽകിയ പരാതിയിൽ രണ്ട് യുവതികളെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

‘യുവതി അകപ്പെട്ടത് വൻ സെക്സ് റാക്കറ്റിന്റെ പിടിയിലാണ്. സമാനമായ രീതിയിൽ നിരവധി മോഡലുകളെ വിദേശത്ത് എത്തിച്ചിട്ടുണ്ട്. നിലവിൽ മൂന്ന് പരാതികളാണ് ലഭിച്ചത്. യുവതികൾ നേരിട്ടത് ക്രൂര പീഡനമാണ്. ദുബായിൽ എത്തിച്ച് ലഹരി നൽകി പീഡിപ്പിച്ചെന്നും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പീഡനം തുടർന്നെന്നുമാണ് പരാതി. സിന്ധു അറസ്റ്റിലായത് മുംബൈയിൽ നിന്നാണ്. അലീനയെ പിടികൂടിയത് കൊച്ചിയിൽ നിന്നും. കേസുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികളുണ്ട്. അലീന മുൻപും ക്രിമിനൽ കേസിൽ ഉൾപ്പെട്ട പ്രതിയാണ്. ഗുണ്ടാ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ട്,’ പൊലീസ് പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.