Uncategorized

ഇന്ധനവില വീണ്ടും കൂട്ടി; ഒരാഴ്ചയ്ക്കുള്ളിൽ വർധിച്ചത് 4 രൂപയിലേറെ, ഇനിയും കൂടുമെന്ന് സൂചന

കൊച്ചി ∙ ഇന്ധനവിലയിൽ 5 ദിവസത്തിനിടെ വീണ്ടും വർധന. പെട്രോൾ ലീറ്ററിന് 95 പൈസയും ഡീസലിന് 96 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഒരാഴ്ചയ്ക്കുള്ളിൽ പെട്രോളിനും ഡീസലിനും 4 രൂപയിലേറെ കൂടി. പ്രീമിയം പെട്രോളിനും ഡീസലിനും സമാനമായ വർധനയുണ്ട്.

വിലവർധന നിലവിൽ വന്നതോടെ കൊച്ചിയിൽ ഒരു ലീറ്റർ പെട്രോൾ വില 109.85 രൂപയായി ഉയർന്നു. ഡീസൽ വില 98.73 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 111.71 രൂപയാണ്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുകയറിയതിനെത്തുടർന്നാണ് ജനത്തിനു മേൽ കടുത്തഭാരമായി ഇന്ധനവില ഉയർത്തിയത്. അടുത്ത ദിവസങ്ങളിൽ വീണ്ടും വില കൂടുമെന്നാണ് സൂചന.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.