Listen live radio

ഹാൻസും പുകയില ഉൽപ്പന്നങ്ങളുംപിടികൂടി

after post image
0

- Advertisement -

മാനന്തവാടി:പിലാക്കാവ് ടൗണിലും പരിസരപ്രദേശങ്ങളിലും ഹാൻസും മറ്റു പുകയില ഉൽപ്പന്നങ്ങളും വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തിയിരുന്ന പിലാക്കാവ് മണ്ണിൽ കടവൻ വീട്ടിൽ ഇബ്രാഹിം (44നെ മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ടി ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തു. കടയിൽ നടത്തിയ പരിശോധനയിൽ 95 പാക്കറ്റ് ഹാൻസ് പിടികൂടി. കടയുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് മാനന്തവാടി നഗരസഭ സെക്രട്ടറിയോട് ശുപാർശ ചെയ്യുമെന്ന് എക്സൈസ് ഇൻസ്പെക്ടർ ടി ഷറഫുദീൻ അറിയിച്ചു.പരിശോധനയ്ക്ക് പ്രിവൻ്റീവ് ഓഫീസർമാരായ ബാബു മൃദുൽ, കെ.കെ അജയകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ഇ അനൂപ്,ഷിൻ്റോസെബാസ്റ്റ്യൻ, ഒ ഷാഫി , പി.പി സിബിജ എന്നിവർ നേതൃത്വം നൽകി, ഇതിനുമുമ്പും പലതവണ ഹാൻസ് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയതിന് ഇയാളെ പിടികൂടിയിട്ടുണ്ടന്നും എക്സൈസ് അധികൃതർ പറഞ്ഞു

Leave A Reply

Your email address will not be published.