Wayanad

പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും വയനാട്ടിൽ

കല്‍പ്പറ്റ: വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനായി പ്രിയങ്ക ഗാന്ധി എം പി നാളെയും മറ്റന്നാളും മണ്ഡലത്തിലെത്തും. നാളെ (ജൂണ്‍ 13ന്) രാവിലെ 9.45ന് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകനയോഗമായ ദിശ മീറ്റിങ്ങിലാണു പ്രിയങ്ക ആദ്യം പങ്കെടുക്കുക. പിന്നീട് വണ്ടൂര്‍, ചൊക്കാട് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഗഫൂറിന്റെ വീട് ഉച്ചയ്ക്ക് 2.15ന്എം പി സന്ദര്‍ശിക്കും. തുടര്‍ന്ന് മൂന്ന് മണിയോടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ മൂത്തേടത്തും, 4.15ന് നിലമ്പൂരിലും നടക്കുന്ന പൊതുയോഗങ്ങളിലും എം പി പങ്കെടുക്കും. 14ന് രാവിലെ 9 മണിക്ക് കല്‍പറ്റ എം സി എഫ് പബ്ലിക് സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. 11 മണിക്ക് മാനന്തവാടി നഗരസഭയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പയ്യമ്പള്ളി മുന്‍സിപ്പല്‍ സബ് ഓഫിസിന്റെ ഉദ്ഘാടനവും പ്രിയങ്ക ഗാന്ധി നിര്‍വഹിക്കും. ഉച്ചയ്ക്ക് 12.45ന് നെന്മേനി ഗ്രാമപഞ്ചായത്തിലെ ആനപ്പാറ മാളികയില്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച സ്മാര്‍ട്ട് അങ്കണവാടി എം പി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കാല്‍മുട്ട് ശസ്ത്രക്രിയ നടത്തിയവരുടെ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുന്ന എം പി അഡ്വ. ജെബി മേത്തര്‍ എം പിയുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് വാങ്ങിയ മൊബൈല്‍ ഡിസ്പന്‍സറി വാഹനത്തിന്റെ താക്കോല്‍ കൈമാറ്റവും, അഡ്വ. ടി സിദ്ധിഖ് എം എല്‍ എയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും തുക വകയിരുത്തി വാങ്ങിയ സി ആം മെഷീനും ഉദ്ഘാടനം ചെയ്യും.ഉച്ചയ്ക്കു ശേഷം 15.45ന് തിരുവമ്പാടി നിയോജകമണ്ഡലത്തിലെ കൊടിയത്തൂരില്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും പ്രിയങ്ക നിര്‍വഹിക്കും.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.