കാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.വെള്ളമുണ്ട കരിവണശ്ശേരി ഉന്നതിയിലെ ചന്ദ്രനെയാണ്(50)മരിച്ച നിലയിൽ കണ്ടെത്തിയത്. മംഗലശ്ശേരി കുരിശുമലയ്ക്ക് സമീപത്ത് തൂങ്ങുകയായിരുന്നു. ഫെബ്രുവരി 21 മുതൽ ഇദേഹത്തെ കാണ്മാനില്ല എന്ന പരാതിയിൽ വെള്ളമുണ്ട പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.














